കാസർകോട്: അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ വീര്യം കുറഞ്ഞ പടക്കങ്ങളാണ് പൊട്ടിച്ചത്. മാലപ്പടക്കം പൊട്ടുന്നതിനിടെ തീപ്പൊരി തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അതുകൊണ്ട് തന്നെ വലിയ അത്യാഹിതത്തിലേക്ക് വഴിവച്ചില്ല. കളിയാട്ട മഹോത്സവത്തിന്റെ തുടക്കമായിരുന്നു ഇന്നലെ. കെട്ടി കോലങ്ങളൊന്നുമില്ലാത്ത തെയ്യത്തിന്റെ ചടങ്ങാണിത്. തോറ്റങ്ങൾ നടക്കുന്ന സമയത്ത് ആവേശത്തിനായി വെടിപ്പൊട്ടിക്കുന്ന പതിവുണ്ട്. ഏകദേശം 20,000 രൂപയുടെ പടക്കമാണ് ഉണ്ടായിരുന്നത്. വീര്യം കൂടിയ പടക്കങ്ങൾ അക്കൂട്ടത്തിൽ ഇല്ലായിരുന്നുവെന്ന് നാട്ടുകാരിലൊരാൾ പറഞ്ഞു.
സംരക്ഷിത കാവാണ് അഞ്ഞൂറ്റമ്പലം വീരർകാവ്. വടക്കേ മലബാറിലെ ആദ്യത്തെ കളിയാട്ടമാണ് കാസർകോട് നീലേശ്വരത്തേത്. അതുകൊണ്ട് തന്നെ ആളുകൾ കൂടുതലായിരുന്നു. സംഘാടകരുടെ ഭാഗത്ത് അപകാത സംഭവിച്ചെന്ന് പറയേണ്ട സാഹചര്യമില്ലെന്ന് മുൻ നഗരസഭാദ്ധ്യക്ഷൻ പറഞ്ഞു. അത്യാഹിതം സംഭവിച്ച് പോയി. ദൈവത്തിന്റെ കയ്യൊപ്പ് ഉണ്ടായിരുന്നത് കൊണ്ടാണ് വലിയ അത്യാഹിതത്തിലേക്ക് പോകാതിരുന്നത്. ഗുണ്ട് പോലുള്ള പടക്കം ഉപയോഗിച്ചില്ല, മാലപ്പടക്കം മാത്രമാണ് ഉപയോഗിച്ചത്.