കണ്ണൂർ: കണ്ണൂർ മുൻ എിഡഎം നവീൻ ബാബു മരിച്ച സംഭവത്തിൽ സിപിഎം നേതാവ് പിപി ദിവ്യക്ക് ജാമ്യമില്ല. കേസ് വിളിച്ച് മിനിറ്റുകൾക്കകം തലശേരി സെഷൻസ് കോടതി ഹർജി തള്ളുകയായിരുന്നു. ജഡ്ജി കെ.ടി നിസാർ അഹമ്മദാണ് വിധി പറഞ്ഞത്.
കളക്ടർ ക്ഷണിച്ചിട്ടാണ് യാത്രയപ്പ് ചടങ്ങിലെത്തിയതെന്നും സദുദ്ദേശ്യത്തോടെയാണ് എഡിഎമ്മിനെതിരെ പറഞ്ഞതെന്നുമായിരുന്നു ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞത്. വീട്ടിൽ രോഗിയായ അമ്മയും പെൺമകളുമുണ്ടെന്നും അപേക്ഷയിൽ പറഞ്ഞിരുന്നു.
ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ അന്വേഷണസംഘം നടപടി എടുത്തിട്ടില്ല. ജാമ്യാപേക്ഷ തള്ളിയതിനാൽ അറസ്റ്റ് നടപടിയുമായി മുന്നോട്ട് പോകേണ്ട സ്ഥിതിയിലാണ് അന്വേഷണസംഘം. ഇതുവരെ സംരക്ഷണ വലയം തീർത്ത പാർട്ടിക്കും പൊലീസിനും വൻ തിരിച്ചടിയായിരിക്കുകയാണ് കോടതി വിധി.















