ന്യൂഡൽഹി: റോസ്ഗർ മേളയ്‌ക്ക് കീഴിൽ 51,000 പേർക്ക് നിയമന കത്ത് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി നിയമനക്കത്ത് നൽകിയത്.
രാജ്യത്ത് 40 ഇടങ്ങളിൽ റോസ്ഗർ മേള സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. തിരഞ്ഞെടുക്കുന്നവരെ റവന്യൂ വകുപ്പ്, ധനകാര്യ സേവന വകുപ്പ്, തപാൽ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം , ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, ജലവിഭവ വകുപ്പ്, ആഭ്യന്തര മന്ത്രാലയം തുടങ്ങി വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും നിയമിക്കും. തിരഞ്ഞെടുക്കുന്നവർക്ക് കർമയോഗി പോർട്ടൽ വഴി ഓൺലൈൻ പരിശീലനം നൽകും. പോർട്ടലിൽ 1400-ലധികം ഇ-ലേണിംഗ് കോഴ്‌സുകൾ ലഭ്യമാണ്.
വിവിധ റോളുകളിൽ മികവ് പുലർത്തുന്നതിനും വികസിത് ഭാരതമെന്ന ലക്ഷ്യം കൈവരിക്കാൻ യുവാക്കളെ പ്രാപ്തരാക്കാനും ഇത് സജ്ജമാക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് റോസ്ഗർ മേള.
VIDEO | PM Narendra Modi (@narendramodi) virtually distributes over 51,000 appointment letters under the Rozgar Mela.
(Full video available on PTI Videos – https://t.co/n147TvrpG7) pic.twitter.com/oqMBdDNuwV
— Press Trust of India (@PTI_News) October 29, 2024