ന്യൂഡൽഹി: യുദ്ധത്തിൽ വലയുന്ന പാലസ്തീന് വീണ്ടും ഭാരതത്തിന്റെ കൈത്താങ്ങ്. അത്യാവശ്യ മരുന്നും ആൻ്റി-കാൻസർ മരുന്നുകളും ഉൾപ്പടെ 30 ടൺ അവശ്യവസ്തുക്കളാണ് ഇന്ത്യ കയറ്റി അയച്ചത്.
പാലസ്തീൻ ജനതയ്‌ക്ക് ഇന്ത്യയുടെ പിന്തുണ എപ്പോഴുമുണ്ടെന്നെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധിർ ജയ്സ്വാൾ എക്സിൽ കുറിച്ചു. അടുത്തിടെ ഭക്ഷണസാധനങ്ങൾ ഉൾപ്പടെ 30 ടൺ അവശ്യവസ്തുക്കൾ കയറ്റി അയച്ചിരുന്നു.
🇮🇳’s support to the people of Palestine continues.
Extending humanitarian assistance to the people of Palestine, 🇮🇳 sends 30 tons of medical supplies comprising essential life-saving and anti-cancer drugs to Palestine. pic.twitter.com/gvHFnDhlGd
— Randhir Jaiswal (@MEAIndia) October 29, 2024
ഇസ്രായേൽ-പാലസ്തീൻ പ്രശ്നങ്ങളിൽ ദ്വിരാഷ്‌ട്ര പരിഹാരത്തിന് ഇന്ത്യ ശ്രമം നടത്തിയിരുന്നു. ഒക്ടോബർ 7 ഭീകരാക്രമണത്തിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയ ആദ്യത്തെ ലോകനോതാവാണ് നരേന്ദ്ര മോദി. പിന്നാലെ ഗാസയിലെ ജനങ്ങൾക്ക് മാനുഷിക സഹായമെത്തിക്കുന്നതിലും ഇന്ത്യ സുപ്രധാന പങ്ക് വഹിച്ചു. 2024-25 വർഷത്തേക്കുള്ള പാലസ്തീൻ അഭയാർഥികൾക്കായി യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്‌ക്ക് ഇന്ത്യ ആദ്യ ഗഡുവായി 2.5 മില്യൺ ഡോളറിന്റെ സഹായം നൽകിയിരുന്നു.
🇮🇳 sends humanitarian assistance for the people of Palestine through UNRWA.
The first tranche of assistance comprising 30 tons of medicine and food items has departed today.
The consignment includes a wide range of essential medicines and surgical supplies, dental products,… pic.twitter.com/ZlFiKOfezx
— Randhir Jaiswal (@MEAIndia) October 22, 2024















