ബെംഗളൂരു ; നിധിയ്‌ക്ക് വേണ്ടി സ്വന്തം മകനെ ഭർത്താവ് ബലി നൽകാൻ ഒരുങ്ങുന്നുവെന്ന പരാതിയുമായി ഭാര്യ . സദ്ദാം ഹുസൈൻ എന്ന യുവാവിനെതിരെയാണ് ഭാര്യ വനജാക്ഷി ബാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത് .
ഈശ്വർ എന്ന പേരിൽ തന്നെ ലൗജിഹാദിൽ കുടുക്കി സദ്ദാം ഹുസൈൻ വിവാഹം കഴിച്ചെന്നും, മതം മാറ്റിയെന്നും യുവതി പരാതിയിൽ പറയുന്നു . ‘ 2020 ലാണ് സദ്ദാം ഹുസൈനുമായി പ്രണയത്തിലാകുന്നത് . ഈശ്വർ എന്ന പേരിലാണ് താനുമായി അടുത്തത് . പിന്നീട് ഞങ്ങൾ ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. എന്നാൽ 2020 നവംബറിൽ സദ്ദാം ഹുസൈൻ മുസ്ലീം ആചാരപ്രകാരം വിവാഹം കഴിക്കാൻ നിർബന്ധിച്ചു.
സദ്ദാം ഹുസൈൻ തന്നെ ഒരു അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് സദ്ദാം ഹുസൈനും കൂട്ടാളി നയാസും ചേർന്ന് മതം മാറ്റിക്കുകയും, സാദിയ കൗസർ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. മുസ്ലീം വിവാഹ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചു.
അതിനു ശേഷം 2021 ജൂലൈ 15-ന് തങ്ങൾക്ക് ആൺകുഞ്ഞ് ജനിച്ചു . എന്നാൽ ഇപ്പോൾ സദ്ദാം ഹുസൈൻ നിധിക്ക് വേണ്ടി മകനെ ബലി നൽകാൻ ഒരുങ്ങുകയാണ്. ബ്ലാക്ക് മാജിക് ചെയ്യാൻ പഠിച്ച സദ്ദാം ഹുസൈൻ ഏലിയാസ് ഈശ്വർ കേരളത്തിൽ നിന്നുള്ളവർക്കൊപ്പം ബ്ലാക്ക് മാജിക് ചെയ്യാറുണ്ടായിരുന്നു. ഒക്ടോബർ 13 ന് സദ്ദാം ഹുസൈനും, കൂട്ടാളി നയാസും തുംകൂരിലെ വീട്ടിൽ എത്തി മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ, അയൽവാസികളുടെ സഹായത്തോടെ താനും മകനും രക്ഷപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു.