ബസ് കലുങ്കിലേക്ക് പാഞ്ഞു കയറി 12 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു.ഇവരിൽ മിക്കവരുടെയും നില ഗുരുതരമെന്നാണ് വിവരം. രാജസ്ഥാനിലെ സികാറിൽ ഇന്ന് ഉച്ചയ്‌ക്കായിരുന്നു നടുക്കുന്ന അപകടം. സലാസറിൽ നിന്നെത്തിയ ബസാണ് സികാർ ജില്ലയിലെ ലക്ഷ്മൺഗഡിൽ അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ഗവൺമെന്റ് വെൽഫെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 12 പേരുടെ മരണം സ്ഥിരീകരിച്ചെന്ന് ആശുപത്രി സൂപ്രണ്ട് മഹേന്ദ്ര കിച്ചാഡ് പറഞ്ഞു. ജീവൻ പൊലിഞ്ഞവർക്ക് മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ അന്ത്യാഞ്ജലി അർപ്പിച്ചു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.















