പാലക്കാട്: സിനിമാനടനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കെ.മണികണ്ഠന്റെ വീടുകളിലും ഓഫീസിലും വിജിലൻസിന്റെ റെയ്ഡ്. പരിശോധനയിൽ കണക്കിൽപ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തു. മൊബൈൽ ഫോണും ചില രേഖകളും വിജിലൻസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് ഒറ്റപ്പാലത്തെ വാടകവീട്ടിലും സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലും കാസർകോട് ചെറുവത്തൂരിലെ വീട്ടിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. വരവിൽ കവിഞ്ഞ സ്വത്ത് സാമ്പാദിച്ച കേസിലാണ് വിജിലൻസ് പരിശോധന. ഒരേ സമയത്തായിരുന്നു മൂന്നിടത്തും പരിശോധന.
കാസർകോട് ചെറുവത്തൂർ സ്വദേശിയാണ് മണികണ്ഠൻ. ഒറ്റപ്പാലം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ മണികണ്ഠൻ തോട്ടക്കരയിൽ വാടകയ്ക്കാണ് താമസിക്കുന്നത്. ആട് -2, അഞ്ചാംപാതിര, ജാനകി ജാനേ ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് മണികണ്ഠൻ.