മഹാദേവന്റെ കടുത്ത ഭക്തയാണ് സാറാ അലി ഖാൻ. ശിവ ദർശനത്തിനായി സാറ പലപ്പോഴും പ്രശസ്ത ക്ഷേത്രങ്ങളിൽ എത്താറുമുണ്ട് . ഉത്തരാഖണ്ഡിലെ കേദാർനാഥ് ധാമിലും സാറ മുൻപ് എത്തിയിരുന്നു . ധന്തേരസ് പ്രമാണിച്ച് കഴിഞ്ഞ ദിവസവും സാറാ അലി ഖാൻ ദേവഭൂമിയിലെത്തി. തന്റെ യാത്രയുടെ ദൃശ്യങ്ങൾ സാറ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
‘ ജയ് ഭോലേനാഥ് , ജയ് ശ്രീ കേദാർ, മേഘങ്ങൾക്കപ്പുറം ഒരു ക്ഷീരസമുദ്രം , അടുത്ത തവണ വരെ ജയ് ഭോലേനാഥ്’ എന്ന അടിക്കുറിപ്പോടെയാണ് സാറ ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത് . കേദാർനാഥിലെ നന്ദി പ്രതിമയെ തൊട്ട് വണങ്ങുന്നതിന്റെയും , ധ്യാനത്തിൽ മുഴുകി ഇരിക്കുന്നതിന്റെയും , വിളക്കുകൾ തെളിയിക്കുന്നതിന്റെയും ചിത്രങ്ങൾ സാറ പങ്ക് വച്ചിട്ടുണ്ട് .
അതേസമയം എത്തവണത്തെയും പോലെ സാറയുടെ ക്ഷേത്രദർശനത്തെ വിമർശിച്ച് ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തിയിട്ടുണ്ട് . ഇത്തരത്തിൽ പോയാൽ സാറാ അലിഖാൻ മതം മാറുന്നതും നമ്മൾ കാണേണ്ടി വരുമെന്നാണ് ചിലർ പറയുന്നത് . ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് നടി ചെയ്തതെന്നാണ് പലരുടെയും വാദം. മുസ്ലീമായ സാറ ഹജ്ജിനാണ് പോകേണ്ടതെന്നും ചിലർ പറയുന്നു.















