സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2025, 10:09 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കെകേലി സമാധന പുരസ്കാരത്തിന് സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവി അ‍ർഹയായി. ഫ്രാൻസിലെ ഷാർത്രയിൽ ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ അമ്മയ്‌ക്ക് പുരസ്കാരം സമ്മാനിച്ചു. സമാധാനം, സാമൂഹ്യസേവനം, സ്നേഹം എന്നിവയ്‌ക്കായി പ്രവർത്തിക്കുന്നവർക്കുള്ള അന്തരാഷ്‌ട്ര പുരസ്കാരമാണ് കെകേലി.

സ്നേഹത്തിന്റെയും സാംസ്കാരിക സൗഹാർദ്ദത്തിന്റെയും ആഘോഷമായി മാറുകയാണ് അമ്മയുടെ യൂറോപ്യൻ സന്ദർശനം. ഫ്രാൻസിലെ ഷാർത്രയിൽ എത്തിയ അമ്മയ്‌ക്ക് സ്നേഹനിർഭരമായ വരവേൽപ്പാണ് ഒരുക്കിയത്. ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ ആഫ്രിക്കൻ സാംസ്കാരിക പ്രൊമോട്ടർമാരുടെയും സംരംഭകരുടെയും ശൃംഖലയുടെ സ്ഥാപകനും, UNESCO അംഗീകാരം ലഭിച്ച World Day for African Culture ന്റെ ഉപജ്ഞാതാവുമായ ജോൺ അയീറ്റ് ഡോസ്സവിയാണ് അമ്മയ്‌ക്ക് പുരസ്കാരം സമ്മാനിച്ചത്.

ലോകത്തെ മുഴുവൻ ആശ്ലേഷിക്കുന്ന അമ്മയെ പുരസ്ക്കാരം നൽകി ആദരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ജോൺ അയീറ്റ് ഡോസ്സവി പറഞ്ഞു. അമ്മയുടെ പ്രവർത്തനങ്ങൾ വ്യക്തികളെ ഉണർത്തുകയും നമ്മുടെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും ധാരണയുടെയും പാലം ശക്തിപ്പെടുത്തുകയും ചെയ്യുന്നതായി ചടങ്ങിൽ പങ്കെടുത്തു സംസാരിച്ച ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ സഞ്ജീവ് സിംഗ്ള പറഞ്ഞു.

ഫ്രാൻസ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖരായ നേതാക്കൾ, വിദ്യാഭ്യാസ വിദ​ഗ്ധർ, സമാധാന പ്രവർത്തകർ എന്നിവരുടെ സംഗമത്തിന് കൂടി ഷാർത്രയിൽ നടന്ന മറ്റൊരു ചടങ്ങ് സാക്ഷ്യം വഹിച്ചു. ഫ്രാൻസിന്റെ മുൻ ഉന്നത വിദ്യാഭ്യാസം-ഗവേഷണ മന്ത്രിയും പാരീസ്-സക്ലായ് യൂണിവേഴ്സിറ്റിയുടെ മുൻ പ്രസിഡന്റുമായ സിൽവി റീറ്റൈലോ, ഫ്രാൻസിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ഈനം ഗംഭീർ , ഫ്രാൻസിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ യുവജനക്ഷേമ സ്ഥാപനങ്ങളിലൊന്നായ അപ്രന്റീസ് ഡി ഓട്ടോയിലിന് കീഴിലുള്ള ലെ സോട്ട് ഡു ലൂപ്പിന്റെ ഡയറക്ടർ ആന്റണി കോട്ടറോ എന്നിവരായിരുന്നു ചടങ്ങിൽ സംബന്ധിച്ച പ്രമുഖർ. ഇവരോടൊപ്പം ചേർന്ന് അമ്മ ലെസ് എയിൻസ് ഡു പ്ലെസിസ്’ എന്ന പുതിയ വയോജന പരിചരണ കേന്ദ്രവും ഉദ്ഘാടനം ചെയ്തു.

അയുദ്ധ് യൂറോപ്പ്, അപ്രന്റീസ് ഡി ഓട്ടോയിൽ, അമ്മ ഫ്രാൻസ്, യൂറോപ്യൻ യൂണിയൻ ഇറാസ്മസ് പ്രോഗ്രാം എന്നി യുവജന സംഘടനകൾ ചേർന്ന് വിവിധസഹകരണങ്ങൾക്ക് തുടക്കം കുറിക്കുന്ന വേദിയായി ചടങ്ങ് മാറി. അമ്മയുടെ ഫ്രഞ്ച് ആശ്രമങ്ങൾക്ക് മാർ​ഗനിർദ്ദേശം നൽകുന്ന മുതിർന്ന ശിഷ്യരിൽ ഒരാളായ സ്വാമിനി അമൃതജ്യോതി പ്രാണ എഴുതിയ “ഹാപ്പിനസ് ഈസ് എ ഡിസിഷൻ” എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മവും നടന്നു. തുടർന്ന് ആയിരക്കണക്കിന് ഭക്തരെ ആലിംഗനം ചെയ്തതിന് ശേഷം അമ്മ അടുത്ത പരിപാടി നടക്കുന്ന ജർമനിയിലെ മ്യൂണിക്കിലേക്ക് യാത്ര തുടർന്നു.

Tags: franceMATHA AMRUTHANANDHAMAYI DEVIKEKELI AWARD
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies