സർദാർ വല്ലഭായ് പട്ടേൽ രാജ്യത്തിന് നൽകിയ മഹത്തായ സംഭാവനകൾ ഇല്ലാതാക്കാനും തുരങ്കം വയ്ക്കാനുമുള്ള ശ്രമങ്ങളാണ് ഏറെക്കാലം നടന്നത്: അമിത് ഷാ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സർദാർ വല്ലഭായ് പട്ടേൽ രാജ്യത്തിന് നൽകിയ മഹത്തായ സംഭാവനകൾ ഇല്ലാതാക്കാനും തുരങ്കം വയ്‌ക്കാനുമുള്ള ശ്രമങ്ങളാണ് ഏറെക്കാലം നടന്നത്: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 10:31 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സർദാർ വല്ലഭായ് പട്ടേൽ രാജ്യത്തിന് നൽകിയ മഹത്തായ സംഭാവനകൾ ഇല്ലാതാക്കാനും തുരങ്കം വയ്‌ക്കാനുമുള്ള ശ്രമങ്ങളാണ് നടന്നതെന്നും, ഏറെക്കാലം അദ്ദേഹത്തിന് ഭാരതരത്‌നം ലഭിക്കാതെ പോയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച പറഞ്ഞു. പട്ടേലിന്റെ ജന്മവാർഷികത്തിന് മുന്നോടിയായി ‘റൺ ഫോർ യൂണിറ്റി’ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

“550 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചതും രാജ്യം ഒരുമിച്ചതും രാജ്യത്തിന്റെ പ്രഥമ ആഭ്യന്തര മന്ത്രിയുടെ ദീർഘവീക്ഷണവും വിവേകവും മൂലമാണ്. ലക്ഷദ്വീപ് ദ്വീപുകൾ, ജുനഗർ, ഹൈദരാബാദ് തുടങ്ങി എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യയുമായി ലയിപ്പിച്ചത് സർദാർ പട്ടേൽ കാരണമാണ്. എന്നാൽ സർദാർ പട്ടേൽ രാജ്യത്തിന് നൽകിയ മഹത്തായ സംഭാവനകളെ ഇല്ലാതാക്കാനും തുരങ്കം വയ്‌ക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അദ്ദേഹത്തിന് ഭാരതരത്‌നയും ദീർഘകാലത്തേക്ക് നിഷേധിക്കപ്പെട്ടു” അമിത് ഷാ പറഞ്ഞു.

“1950-ൽ അദ്ദേഹം മരിച്ച് 41 വർഷങ്ങൾക്ക് ശേഷമാണ് 1991-ൽ മരണാനന്തരം സർദാർ പട്ടേലിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകി ആദരിച്ചത്. ഇന്ത്യ ഇപ്പോൾ ലോകത്തിന് മുന്നിൽ അഭിവൃദ്ധി പ്രാപിക്കുന്ന വികസ്വരവും ശക്തവുമായ രാഷ്‌ട്രമായി നിലകൊള്ളുന്നു. അതിന്റെ അടിത്തറ പാകിയത് സർദാർ പട്ടേലാണ്. സർദാർ പട്ടേലിന്റെ മഹത്തായ ആശയങ്ങൾ തീർച്ചയായും രാജ്യത്തെ യുവതലമുറയ്‌ക്ക് വഴികാട്ടിയായി മാറും”. ആഭ്യന്തരമന്ത്രി പറഞ്ഞു

റൺ ഫോർ യൂണിറ്റി’യിലൂടെ ഇന്ത്യയുടെ ഐക്യം ശക്തിപ്പെടുത്താനും 2047-ഓടെ സമ്പൂർണ വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാനും പ്രതിജ്ഞയെടുക്കാനും ഷാ പൗരന്മാരോട് ആഹ്വാനം ചെയ്തു.

“പട്ടേലിന്റെ ജന്മവാർഷികമായ ഒക്ടോബർ 31നാണ് സാധാരണഗതിയിൽ ‘റൺ ഫോർ യൂണിറ്റി’ സംഘടിപ്പിക്കുന്നത്. എന്നാൽ ഈ വർഷം ദീപാവലി ആ ദിവസം വരുന്നതിനാൽ രണ്ട് ദിവസം മുമ്പാണ് ഇത് സംഘടിപ്പിച്ചത്” മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ സമ്മേളനത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യവെ ഷാ പറഞ്ഞു.

ഇന്ത്യയെ ഏകീകരിച്ചതിൽ സർദാർ പട്ടേലിന്റെ സംഭാവനകൾ അനുസ്മരിക്കുന്ന വിവിധ പരിപാടികൾ ദേശീയ ഐക്യദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
സർദാർ വല്ലഭായ് പട്ടേൽ രാജ്യത്തിന് നൽകിയ സംഭാവനകളെ ആദരിക്കുന്നതിനായി അദ്ദേഹത്തിന്റെ 150-ാം ജന്മവാർഷികം 2024 മുതൽ 2026 വരെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ രാജ്യവ്യാപകമായി സർക്കാർ അനുസ്മരിക്കുമെന്ന് കഴിഞ്ഞ ആഴ്ച ഷാ പ്രഖ്യാപിച്ചിരുന്നു.

2024 ഒക്‌ടോബർ 29-ന് ന്യൂഡൽഹിയിലെ മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ നടന്ന ‘റൺ ഫോർ യൂണിറ്റി’യുടെ ഫ്ലാഗ്-ഓഫിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേന, കായിക മന്ത്രി മൻസുഖ് എൽ മാണ്ഡവ്യ എന്നിരും പങ്കെടുത്തു .

Tags: Amit Shahsardar vallabhai patelRun for Unity
ShareTweetSendShare

More News from this section

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies