വീണ്ടും ദീപാവലി സമ്മാനവുമായി ജിയോ. ചെലവേറിയ റീചാർജ് പ്ലാനുകളിൽ വലയുന്നവർക്ക് ആശ്വാസമേകുകയാണ് ജിയോ. 153 രൂപ ചെലവിൽ 28 ദിവസത്തെ റീചാർജ് പ്ലാൻ അനുവദിക്കുകയാണ് ടെലികോം കമ്പനി.
28 ദിവസത്തേക്ക് പരിധിയില്ലാത്ത സൗജന്യ കോളുകളാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. 300 എസ്എംഎസ്, 14 ജിബി ഡാറ്റയും പ്ലാനിൽ ഉൾപ്പെടുന്നു. അതായത് പ്രതിദിനം 0.5 ജിബി ഡാറ്റയും പ്ലാനിൽ ലഭിക്കും. ജിയോ ടിവിയിലേക്കും ജിയോ സിനിമയിലേക്കും സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഉൾപ്പെടുന്നു. ജിയോഫോൺ ഉപയോക്താക്കൾക്കാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നതാണ് ശ്രദ്ധേയം.