മലപ്പുറം: ഫ്രിഡ്ജ് റിപ്പയറിംഗ് കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ജീവനക്കാരന് ദാരുണാന്ത്യം. ഊർക്കടവ് സ്വദേശി അബ്ദുൾ റഷീദാണ് മരിച്ചത്. കടയിൽ ഫ്രിഡ്ജ് നന്നാക്കുന്നതിനിടെയായിരുന്നു സംഭവം.
ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാകുമെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട് പൊട്ടിത്തെറിയുടെ വ്യാപ്തി പരിശോധിച്ചതിന് ശേഷമാണ് ഗ്യാസ് സിലിണ്ടറാണെന്ന് വ്യക്തമായത്. അപകട സമയത്ത് അബ്ദുൾ റഷീദ് മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്.
അപകടത്തിന് പിന്നാലെ സമീപത്തെ കടകളിലുണ്ടായിരുന്നവർ അബ്ദുൾ റഷീദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടയിലെ സാധനങ്ങളെല്ലാം
പൂർണമായും കത്തിനശിച്ചിട്ടുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.