ട്രെയിലർ പുറത്തിറങ്ങിയതുമുതൽ വിവാദങ്ങളിൽപ്പെട്ടിരുന്ന ചിത്രമാണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രമായ ദി കേരളാ സ്‌റ്റോറി . ഇസ്ലാമിലേക്ക് മതപരിപർത്തനം ചെയ്യപ്പെട്ട യുവതികളുടെ ജീവിത കഥ തുറന്നുകാട്ടിയ പാൻ-ഇന്ത്യ ചിത്രമായിരുന്നു ദി കേരളാ സ്‌റ്റോറി. 40 കോടി താഴെ ബജറ്റിൽ നിർമ്മിച്ച ചിത്രം ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷൻ നേടി. ആദാ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
സിനിമയുടെ ചിത്രീകരണത്തിനിടെ തങ്ങൾക്ക് നേരിടേണ്ടി വന്ന ഭീഷണികളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സുദീപ്തോസെൻ . ‘ സിനിമയുടെ ഷൂട്ടിങ്ങിനിടെ ഒരു രാത്രി ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിൽ നിന്ന് എനിക്ക് ഒരു ഫോൺ വിളി എത്തി . അന്ന് രാത്രി എനിക്ക് നേരെ മാരകമായ ആക്രമണമുണ്ടാകുമെന്നായിരുന്നു അറിയിപ്പ്. എനിക്കും എന്റെ സംഘത്തിനും ഹോട്ടൽ മുറിയുടെ മതിൽ ചാടി രാത്രി കാട്ടിലൂടെ രക്ഷപ്പെടേണ്ടി വന്നു.. സിനിമയുടെ ചിത്രീകരണത്തിനായി നടി അദാ ശർമ്മയ്‌ക്കും ബുർഖ ധരിച്ച് സെറ്റിൽ എത്തേണ്ടി വന്നു.
എന്റെ മൃതദേഹം കൊണ്ടുവരുന്നവർക്ക് പണം നൽകുമെന്നും , കണ്ണുകൾ നീക്കം ചെയ്യുന്നവർക്ക് പാരിതോഷികം നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു . ഇതൊക്കെയാണെങ്കിലും, സിനിമ നിർമ്മിക്കുന്നതിൽ നിന്ന് പിന്മാറിയില്ല. ഇന്നും ഇന്ത്യയെ തകർക്കാൻ നിരവധി ദേശവിരുദ്ധ ശക്തികൾ സജീവമാണ്. ഈ ശോച്യാവസ്ഥ മെച്ചപ്പെടുന്നില്ലെങ്കിൽ, ഞാൻ കേരള സ്റ്റോറി-2 കൂടി നിർമ്മിക്കും. ‘ സുദീപ്തോ സെൻ പറഞ്ഞു.