ഇരട്ട റെക്കോർഡിന്റെ ഇരട്ടി മധുരം; അയോദ്ധ്യയിൽ ജ്വലിച്ചത് 25 ലക്ഷം ദീപങ്ങൾ; സരയൂ ആരതി നടത്തിയത് 1,121 വേദാചാര്യന്മാർ; ഗിന്നസ് തിളക്കത്തിൽ അയോദ്ധ്യ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇരട്ട റെക്കോർഡിന്റെ ഇരട്ടി മധുരം; അയോദ്ധ്യയിൽ ജ്വലിച്ചത് 25 ലക്ഷം ദീപങ്ങൾ; സരയൂ ആരതി നടത്തിയത് 1,121 വേദാചാര്യന്മാർ; ഗിന്നസ് തിളക്കത്തിൽ അയോദ്ധ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 09:18 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: ദീപപ്രഭയിൽ മുഖരിതമായി അയോദ്ധ്യ ക്ഷേത്രനഗരി. ജന്മഗൃഹത്തിലേക്ക് രാംലല്ല തിരിച്ചെത്തിയതിന് ശേഷം നടന്ന ആദ്യ ദീപാവലി ആഘോഷത്തിൽ 25 ലക്ഷത്തിലധികം ദീപങ്ങൾ സരയൂ നദിക്കരയിൽ തെളിയിച്ചുകൊണ്ടാണ് അയോദ്ധ്യ ഗിന്നസ് റെക്കോർഡ് തിരുത്തിയത്.

भव्य ‘दीपोत्सव-2024’ के पावन अवसर पर आज श्री अयोध्या धाम में प्रभु श्री राम के अवतरण व लीलाओं की साक्षी माँ सरयू की आरती का सौभाग्य प्राप्त हुआ।

सरयू मैया की निर्मल-अविरल जलधारा सबके जीवन में उन्नति का मार्ग प्रशस्त करे, सबका कल्याण हो, यही प्रार्थना है।

जय माँ सरयू! pic.twitter.com/Te1vzftblY

— Yogi Adityanath (@myogiadityanath) October 30, 2024

ഇന്നേദിവസം രണ്ട് റെക്കോർഡുകളാണ് അയോദ്ധ്യ സ്വന്തമാക്കിയത്. ഏറ്റവുമധികം ദീപങ്ങൾ (25 ലക്ഷം) തെളിയിച്ചതാണ് ആദ്യ റെക്കോർഡ്. മറ്റൊന്ന്, ഏറ്റവുമധികം വേദാചാര്യന്മാർ (1,121) ഒരേസമയം സരയൂ ആരതി നടത്തിയെന്നതാണ് രണ്ടാമത്തേത്. രാം ലല്ലയുടെ പ്രാണപ്രതിഷ്ഠക്ക് ശേഷം നടന്ന ആദ്യ ദീപാവലി ആഘോഷം ഇതോടെ ചരിത്രത്തിന്റെ ഭാഗമായി. ഇത്തവണ 55 ഘട്ടുകളിലായി 25 ലക്ഷത്തിലധികം ദീപങ്ങൾ തെളിയിച്ച് സ്വന്തം റെക്കോർഡ് തന്നെയായിരുന്നു അയോദ്ധ്യ തിരുത്തി കുറിച്ചത്. 30,000 വൊളന്റിയർമാരുടെ സേവനം ഇതിന് പിറകിലുണ്ടായിരുന്നു. തുടർന്ന് 1,121 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മഹാസരയു ആരതിയും ദീപാവലി ആഘോഷത്തെ ഭക്തിസാന്ദ്രമാക്കി.

#UPCM @myogiadityanath ने ‘भव्य-दिव्य-नव्य दीपोत्सव-2024’ में एक साथ 1,121 लोगों द्वारा सरयू जी की आरती एवं 25.12 लाख+ दीप प्रज्ज्वलन का कीर्तिमान Guinness Book of Worlds Records में दर्ज होने पर समस्त प्रदेशवासियों को बधाई दी है।

मुख्यमंत्री जी ने कहा कि गत वर्षों में ‘भव्य… pic.twitter.com/qphEacijxY

— CM Office, GoUP (@CMOfficeUP) October 30, 2024

പതിനാറ് സംസ്ഥാനങ്ങളിലെയും പത്തോളം വിദേശ രാജ്യങ്ങളിലെയും കലാകാരന്മാർ അണിനിരന്ന ശോഭായാത്രയോടെയായിരുന്നു ദീപോത്സവത്തിന് തുടക്കമായത്. ശ്രീരാമന്റെ ജീവിതം വിവരിക്കുന്ന പ്രത്യേക ലൈറ്റ് ഷോയും കലാപരിപാടികളും അരങ്ങേറിയിരുന്നു. യുപിയിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം 2017 മുതലാണ് അയോദ്ധ്യയിൽ വിപുലമായ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായത്. 2022ൽ 15 ലക്ഷവും 2023ൽ 20 ലക്ഷം ദീപങ്ങളും തെളിയിച്ച് സരയുനദിക്കര ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിരുന്നു.

ആഘോഷങ്ങളിൽ സാന്നിധ്യമറിയിച്ച കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യമന്ത്രി യോഗി ആദിത്യനാഥും സരയു പൂജയിലും സാംസ്‌കാരിക പരിപാടികളിലും പങ്കെടുത്തു. ഭാരതത്തിന്റെ സനാതന ധർമ്മത്തിന്റെ കേന്ദ്രമായി അയോദ്ധ്യ തിളങ്ങുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ക്ഷേത്രത്തിന്റെ നിർമ്മാണത്തോടൊപ്പം അയോദ്ധ്യ നഗരവും ലോകോത്തര നിലവാരത്തിലേക്ക് മാറുകയാണെന്നും വിശ്വനാഥന്റെ മണ്ണായ കാശി അടക്കമുള്ള എല്ലാ തീർത്ഥാടന കേന്ദ്രങ്ങളും മാറ്റത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

അയോദ്ധ്യയിൽ ശ്രീരാമചന്ദ്രന് ക്ഷേത്രം നിർമ്മിച്ചതോടെ ഭാരതത്തിന്റെ ഭാഗ്യസൂര്യൻ വീണ്ടും ഉദിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പ്രതികരിച്ചു. യോഗ, ആയുർവേദം, സംസ്‌കാരം വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ ഭാരതത്തിന്റെ കഴിവുകൾ ഇന്ന് ലോകം മുഴുവൻ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Tags: ayodhyaGuinness World RecordsaartiDiya
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies