പ്രശാന്ത് വർമ്മയുടെ ഈ വർഷമാദ്യം പുറത്തിറങ്ങിയ ജയ് ഹനുമാൻ 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് ചിത്രമായിരുന്നു . 300 കോടിയിലധികമായിരുന്നു ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ. സിനിമയുടെ അവസാനം ‘ജയ് ഹനുമാൻ’ എന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ സംവിധായകൻ തന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
പ്രശാന്ത് വർമ്മ അണിയിച്ചൊരുക്കുന്ന ജയ് ഹനുമാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു . നടനും ,സംവിധായകനുമായ ഋഷഭ് ഷെട്ടിയാണ് ചിത്രത്തിൽ ഹനുമാനായി എത്തുന്നത് . ശ്രീരാമ വിഗ്രഹം നെഞ്ചോട് ചേർത്ത് നിൽക്കുന്ന ഹനുമാൻ സ്വാമിയുടേതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ.
“ദീപാവലിയുടെ പ്രകാശത്തിൽ ദേശീയ അവാർഡ് ജേതാവായ നടൻ @shetty_rishab സാറിനോടും പ്രശസ്തനായ @MythriOfficial നും ഒപ്പം ചേരുന്നതിൽ അഭിമാനിക്കുന്നു.നമുക്ക് ഈ ദീപാവലി ജയ് ഹനുമാൻ എന്ന മുദ്രാവാക്യത്തോടെ ആരംഭിക്കാം, അത് ലോകമെമ്പാടും പ്രതിധ്വനിപ്പിക്കാം #HappyDiwali“ എന്നാണ് പ്രശാന്ത് വർമ്മ കുറിച്ചത്.
https://publish.twitter.com/?url=https://twitter.com/shetty_rishab/status/1851600032723575243#