ദീപാവലി ആഘോഷനിറവിലാണ് കിംഗ് ഖാനും കുടുംബവും. മുംബൈയിലെ ബാന്ദ്രയിലുള്ള മന്നത്ത് ബംഗ്ലാവ് ദീപാലകൃതമായിരുന്നു. ഷാരൂഫ് ഖാനും ഭാര്യ ഗൗരി ഖാനും എല്ലാ വർഷത്തെ പോലെ തന്നെ ഇത്തവണയും ഗംഭീരമായാണ് ദീപാവലി ആഘോഷിക്കുന്നത്. മന്നത്ത് ബംഗ്ലാവിലെ ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഷാരൂഫ് ഖാനെ കാണാനായി ആകാംക്ഷയോടെ കാത്തുനിൽക്കുന്ന ആരാധകരെയും വീഡിയോയിൽ കാണാം. ഈ ആഴ്ചയിലാണ് കിംഗ് ഖാന്റെ 59-ാം പിറന്നാളെന്ന പ്രത്യേകതയുമുണ്ട്.
ഏകദേശം 27,000 ചതുരശ്രയടി വിസ്തീർണത്തിലാണ് മന്നത്ത് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ‘വില്ല വിയന്ന’ എന്നായിരുന്നു മന്നത്തിന്റെ ആദ്യത്തെ പേരി. നരിമാൻ ദുബാഷ് ആയിരുന്നു ഇതിന്റെ ഉടമ. ഈ ബംഗ്ലാവിന് മുൻപിൽ ‘യെസ് ബോസ്’ എന്ന സിനിമാ ഷൂട്ട് ചെയ്തപ്പോഴാണ് ഷാരൂഖിന് വില്ല വിയന്ന സ്വന്തമാക്കമെന്ന മോഹം ജനിച്ചത്. പിന്നാലെ ഉടമയെ കണ്ട് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. 2001-ൽ ബായ് ഖോർഷെദ് ഭാനു സഞ്ജന ട്രസ്റ്റിൽ നിന്നാണ് ഷാറൂഖ് ഈ ബംഗ്ലാവ് വാങ്ങിയത്. അന്ന് 13.32 കോടി രൂപ ചെലവിട്ടാണ് കിംഗ് ഖാൻ തന്റെ ആഗ്രഹം സഫലീകരിച്ചത്. പിന്നാലെ ജന്നത്ത് എന്ന പേരുമിട്ടു. പിന്നീട് 2005-ലാണ് മന്നത്ത് എന്നാക്കി മാറ്റിയത്.
View this post on Instagram
1920-കളിൽ നിർമിച്ച ഗ്രേഡ്-3 ഹെറിറ്റേജ് വില്ലയാണ് മന്നത്ത് ബംഗ്ലാവ്. ഇറ്റാലിയൻ വാസ്തുവിദ്യയും നിയോ ക്ലാസിക്കൽ ഘടകങ്ങളും ഉപയോഗിച്ചാണ് നിർമാണം. ആറ് നിലകളുള്ള ബംഗ്ലാവിൽ അഞ്ച് മുറികൾ, ജിം, നീന്തൽക്കുളം, ലൈബ്രറി, സ്വകാര്യ സിനിമാ തിയേറ്റർ എന്നിവയുമുണ്ട്.















