കൊച്ചി: വഖഫ് ബോർഡ് അനധികൃതമായി ഭൂമി കയ്യടക്കുന്നതിനെതിരെ മുനമ്പം ദേശവാസികൾ നടത്തുന്ന ഭൂസംരക്ഷണ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എബിവിപി. സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ്, സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.എം വിഷ്ണു, ജില്ലാ സെക്രട്ടറി എം. എസ് വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സമരപന്തൽ സന്ദർശിക്കുകയും പൂർണമായും സമരത്തിനൊപ്പം നിലകൊള്ളുമെന്ന് അറിയിക്കുകയും ചെയ്തു.
ഇത്രയും നാൾ കരമടച്ചും മറ്റ് നിയമങ്ങൾ പാലിച്ചും ജനങ്ങൾ താമസിച്ച പ്രദേശത്തിന്റെ അവകാശം പറഞ്ഞ് പെട്ടെന്ന് ഒരു ദിവസം വന്നാൽ സ്ഥലം മുഴുവൻ കൈക്കലാക്കാം എന്നത് വഖഫ് ബോർഡിന്റെ വ്യാമോഹം മാത്രമാണ്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ദേശവാസികൾക്ക് നീതി നൽകണമെന്നും അത് നടപ്പിലാക്കാൻ വിദ്യാർത്ഥി സമൂഹം പോരാടുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ് പറഞ്ഞു. വരും ദിവസങ്ങളിൽ ശക്തമായ സമരത്തിന് എബിവിപി നേതൃത്വം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചർത്തു.















