പടക്കങ്ങൾ പൊട്ടിച്ചും മധുര പലഹാരങ്ങൾ കൈമാറിയും ദീപാവലി ലോകമെമ്പാടും ആഘോഷിക്കുകയാണ്. പൂത്തിരിയും, മത്താപ്പും, പടക്കങ്ങളുമെല്ലാം ദീപാവലി ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നു. ഇത്തരം ആഘോഷങ്ങളിൽ ടെക്‌നോളജിയും പങ്കുചേർന്നാൽ എങ്ങനെയിരിക്കും? മോഡേൺ ടെക്‌നോളജി ഓരോരുത്തരുടെയും ജീവിതം എത്രത്തോളം മാറ്റിമറിച്ചു എന്ന് അവകാശപ്പെടുന്ന അടിപൊളി ദീപാവലി വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
ഫാനിടാനും, സ്വിച്ച് ഓണാക്കുന്നതിനും എന്തിനും ഏതിനും ഇന്ന് ഏവരും ആശ്രയിക്കുന്നത് ആമസോൺ പ്രൊഡക്റ്റായ അലക്‌സയെയാണ്. അങ്ങനെയെങ്കിൽ ദീപാവലി റോക്കറ്റ് പൊട്ടിക്കുന്നതിനും അലക്‌സ മുൻപന്തിയിലാണെന്ന് അവകാശപ്പെടുന്ന വീഡിയോയാണിത്. ‘ Mani’sprojectlab’ എന്ന ഇൻസ്റ്റഗ്രാം പേജാണ് അലക്‌സയെ ഉപയോഗിച്ചുള്ള റോക്കറ്റ് ലോഞ്ച് വീഡിയോ പങ്കുവച്ചത്.
വീഡിയോയിൽ ഒരു ബോട്ടിലിൽ റോക്കറ്റ് കുത്തിവച്ചിരിക്കുന്നതും ഇതിൽ നിന്നും വയറുകൾ കണക്ട് ചെയ്ത് അലക്‌സയിലേക്ക് കൊടുത്തിരിക്കുന്നതും കാണാം. തുടർന്ന് ‘ അലക്‌സ ലോഞ്ച് ദ റോക്കറ്റ്’ എന്ന് ഒരാൾ ആജ്ഞാപിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഇത് കേൾക്കുമ്പോൾ തന്നെ അലക്‌സയും മറുപടി നൽകുന്നു.’ യെസ് ബോസ്, ലോഞ്ചിംഗ് ദി റോക്കറ്റ്’ എന്ന അലക്‌സയുടെ മറുപടിക്ക് ശേഷം റോക്കറ്റ് ആകാശത്തേക്ക് ഉയരുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
View this post on Instagram
നിമിഷ നേരത്തിനുള്ളിൽ 13 മില്യൺ കാഴ്ചക്കാരെ നേടാൻ വീഡിയോയ്‌ക്ക് സാധിച്ചെങ്കിലും സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്. ചിലർ ഇതെല്ലാം വ്യാജമാണെന്ന് പറയുമ്പോൾ മറ്റു ചിലർ 99 മിസ്ഡ് കാൾസ് ഫ്രം ഇലോൺ മസ്‌ക് എന്നും അലക്‌സ റോക്ക്ഡ് ഹ്യുമൺ ഷോക്ക്ഡ് എന്നും കുറിച്ചിരുന്നു.















