ബെംഗളൂരു: വഖഫ് അധിനിവേശവുമായി ബന്ധപ്പെട്ട് കർണ്ണാടകയിൽ സംഘർഷം. ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഹാവേരി ജില്ലയിലാണ് സംഭവം. പത്തോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. വഖഫ് ഭൂമിയെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗ്രാമത്തിലെ ആരാധനാലയത്തിന് ചുറ്റുമുള്ള സ്വത്തുക്കൾക്ക് വഖഫ് അവകാശവാദം ഉന്നയച്ചിരുന്നു. ഇതിന് പുറമേ തതദാസ് ഗ്രാമത്തിൽ 20 ഏക്കർ സ്ഥലം, 19 ഏക്കർ ഹിന്ദു ശ്മശാനഭൂമി, ഹാവേരി ജില്ലാ കോടതി പരിസരത്തിനും വഖഫ് രംഗത്തെത്തിയിട്ടുണ്ട്. മുൻപ് ബെലഗാവിയിലെ വഖഫ് ട്രിബ്യൂണലിൽ സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് ഇതേ സ്വത്തുമായി ബന്ധപ്പെട്ട് പുതിയ അവകാശവാദം.
സംഭവത്തിൽ 30ഓളം പേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ചില വീടുകളുടെ ജനൽ ചില്ലുകൾ തകരുകയും ഏതാനും വാഹനങ്ങൾ തകരുകയും ചെയ്തു. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ ക്രമസമാധാന നില പൂർണമായും നിയന്ത്രണത്തിലാണെന്നും, കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഹാവേരി ടൗൺ പോലീസ് അറിയിച്ചു.
കർണാടകയിലെ വിജയപുരയിലെ 1200 ഏക്കർ ഭൂമി വിട്ടുനൽകാൻ ആവശ്യപ്പെട്ട് വഖഫിന്റെ നോട്ടീസ് ഒക്ടോബർ 4 നാണ് കർഷകർക്ക് ലഭിച്ചത്. ഇതിന് പിന്നാലെയാണ് സമാനമായ വിവരം പുറത്ത് വരുന്നത്.