'അമരന്‍'..മരണമില്ലത്തവന്‍; കരളിൽ തറച്ച വെടിയുണ്ടകളെ വകവെയ്ക്കാതെ ജെയ്ഷെ കമാൻഡറെ വെടിവെച്ച് വീഴ്ത്തിയ ധീരയോദ്ധാവ്; ആരാണ് മേജർ മുകുന്ദ് വരദരാജൻ?
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

‘അമരന്‍’..മരണമില്ലത്തവന്‍; കരളിൽ തറച്ച വെടിയുണ്ടകളെ വകവെയ്‌ക്കാതെ ജെയ്ഷെ കമാൻഡറെ വെടിവെച്ച് വീഴ്‌ത്തിയ ധീരയോദ്ധാവ്; ആരാണ് മേജർ മുകുന്ദ് വരദരാജൻ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 03:35 pm IST
FacebookTwitterWhatsAppTelegram

‘അമരൻ’ തീയറ്റുറുകളിൽ എത്തുമ്പോൾ വീണ്ടും ചർച്ചായി മേജർ മുകുന്ദ് വരദരാജൻ. കശ്മിരിലെ ഷോപിയാന്‍ ഓപ്പറേഷനെ വിജയത്തിലെത്തിച്ച് ജീവന്‍ വെടിഞ്ഞ മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതമാണ് സിനിമ പറയുന്നത്. 2014 ഏപ്രിൽ 25 നാണ് മേജര്‍ മുകുന്ദ് വരദരാജൻ വീരമൃത്യു വരിച്ചത്. പിന്നാലെ തൊട്ടടുത്ത വര്‍ഷം 2015 ല്‍ മരണാനന്തരം പരമോന്നത ബഹുമതിയായ അശോകചക്ര നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. അമരനായ അദ്ദേഹത്തിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിച്ചത് രാജ്‍കുമാർ പെരിയസ്വാമിയാണ്.

‘എന്റെ കണ്ണുനീരാകരുത്, മുകുന്ദിന്റെ ധീരതയാകണം ലോകം കാണുന്നത്, മുകുന്ദ് ജീവിച്ചിരിക്കുന്നെങ്കില്‍ അശോകചക്ര വാങ്ങുന്നത് ഏറ്റവും അഭിമാനത്തോടെയായിരിക്കും, അതുതന്നെയേ ഞാനും ചെയ്തുള്ളൂ..’.2015ലെ റിപ്പബ്ലിക് ദിനത്തില്‍ അശോക ചക്ര ഏറ്റുവാങ്ങിയശേഷം ഇന്ദു റബേക്ക വര്‍ഗീസ് പറഞ്ഞ വാക്കുകളാണിത്.

ആരാണ് മുകുന്ദ് വരദരാജൻ?

1983 ഏപ്രില്‍ 12നാണ് തമിഴ്നാട് സ്വാദേശികളായ ആര്‍ വരദരാജന്റെയും ഗീതയുടെയും മകനായി മുകുന്ദ് ജനിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ കോഴിക്കോട് ജോലി ചെയ്യുന്ന സമയത്താണ് മുകുന്ദിന്റെ ജനനം. മുകുന്ദിന്റെ മുത്തച്ഛനും അച്ഛന്റെ രണ്ട് സഹോദരന്മാരും പട്ടാളക്കാരാണ്. അതിനാല്‍ ചെറുപ്പം തൊട്ടേ മുകുന്ദിനും സേനയിൽ ചേരാനായിരുന്നു താത്പര്യം. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി 2005ലാണ് അദ്ദേഹം സേനയുടെ ഭാ​ഗമാകുന്നത്.

 

ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലാണ്  പരിശീലനം പൂര്‍ത്തിയാക്കിയത്. 2006ല്‍, ധീരരായ സൈനികര്‍ക്ക് പേരുകേട്ട രജപുത്ര റെജിമെന്‍ന്റിന്റെ, 22 രജപുത്ര ബറ്റാലിയനിലേക്ക് ലെഫ്റ്റനന്റായി അദ്ദേഹം കമ്മീഷന്‍ ചെയ്യപ്പെട്ടു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2009 ലാണ് അദ്ദേഹം ഇന്ദു റബേക്ക വര്‍ഗ്ഗീസിനെ വിവാഹം കഴിക്കുന്നത്. പെൺകുഞ്ഞാണ് ദമ്പതികൾക്ക്. മുകുന്ദ് ജീവൻ വെടിയുമ്പോൾ മുന്ന് വയസ്സാണ് മകളുടെ പ്രായം.

 

ഓപ്പറേഷൻ ഖാസിപത്രി

2012 ഡിസംബറിലാണ് 44 രാഷ്‌ട്രീയ റൈഫിള്‍സ് ബറ്റാലിയന്റെ ഭാ​ഗമാകുന്നത്.
2014 ഏപ്രിൽ 25 നാണ്, ഷോപ്പിയനിലെ ആപ്പിള്‍ തോട്ടങ്ങളില്‍ ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ അല്‍ത്താഫ് വാനിയടക്കുമുള്ള ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജന്‍സ് വിവരം ലഭിച്ചത്. തുടർന്ന് മുകുന്ദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തി. ഇരുനിലകെട്ടിടത്തിലാണ് ഭീകരർ എന്ന് മനസ്സിലാക്കിയ മുകുന്ദ് പ്രദേശം പൂർണ്ണമായും വളഞ്ഞു. ഇതിനിടെ ഭീകരർ വെടിവെപ്പ് തുടങ്ങി.

മേജര്‍ മുകുന്ദും സഹസൈനികനായ വിക്രം സിങ്ങും വീടിനു മുന്നിലെ തോട്ടത്തിലൂടെ ഇഴഞ്ഞു നീങ്ങി. വീടിന്റെ പ്രധാനവാതിൽ ബോംബ് വെച്ച് തകർത്ത് അകത്ത് കടന്നു. പിന്നാലെ ഭീകർക്ക് നേരെ കനത്താക്രണം അഴിച്ചു വിട്ടു. നിരവധി ഭീകരർ തൽക്ഷണം കൊല്ലപ്പെട്ടു. അതിനിടെ കമാൻഡർ ഉൾപ്പെടെ ശേഷിക്കുന്ന രണ്ട് തീവ്രവാദികൾ ഗ്രനേഡ് സ്‌ഫോടനത്തിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സൈന്യം നടത്തിയ നിര്‍ണ്ണായക നീക്കത്തിലൂടെ അല്‍ത്താഫ് വാനിയുപം ഭീകരരും കൊല്ലപ്പെട്ടു.

ചരിത്ര വിജയമായ ഓപ്പറേഷന്‍ ഖാസിപത്രയ്‌ക്ക് മേജര്‍ മുകുന്ദിന് പകരം കൊടുക്കേണ്ടി വന്നത് സ്വന്തം ജീവന്‍ തന്നെയായിരുന്നു. ഏറ്റുമുട്ടലിനിടെ മേജര്‍ മുകുന്ദിന്റെ ശരീരത്തില്‍ മൂന്ന് ബുള്ളറ്റുകള്‍ തറിച്ചിരുന്നു. ഓപ്പറേഷൻ പൂർത്തിയായതിന് പിന്നാലെ അദ്ദേഹം കുഴഞ്ഞുവീണു.ഉടന്‍ ശ്രീനഗറിലെ ആര്‍മി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും  മെഡിക്കല്‍ ഓഫീസറുടെ കൈകളില്‍ കിടന്ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. മേജര്‍ മുകുന്ദിന്റെ നേതൃപാടവവും തന്ത്രപരമായ തീരുമാനവും പരിചയ സമ്പത്തുമായിരുന്നു ആ ഓപ്പറേഷന്റെ വിജയ രഹസ്യം..

ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടപ്പോള്‍ അത് പങ്കുവച്ച് മേജര്‍ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസ് വികാരഭരിതമായ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. “അമരന്‍..മരണമില്ലത്തവന്‍..ഇത് എങ്ങനെ പറയണമെന്ന് ഞാന്‍ ആയിരം തവണ ചിന്തിച്ചു, പക്ഷേ എല്ലായ്പ്പോഴും എന്നപോലെ ഞാന്‍ ഹൃദയത്തെ അത് പറയാന്‍ പഠിപ്പിച്ചു.ഒരു ദശാബ്ദം കടന്നുപോയി”.

 

Tags: AMARANMajor Mukund Varadaraj
ShareTweetSendShare

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies