ജമ്മുകശ്മീരിലെ അനന്ദ്നാഗിലെ ജാമിയ മസ്ജിദിൽ വമ്പൻ തീപിടിത്തം. സമീപത്തെ വീടുകളിലേക്കും തീ പടർന്നുപിടിച്ചു. തീപിടിത്തം നിയന്ത്രണം വിധേയമാക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും. പ്രദേശത്തു നിന്നും വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല, ഖനബലിലെ മസ്ജിദിൽ നിന്നാണ് ആദ്യം തീയുയർന്നത്.
പിന്നീടാണ് സമീപത്തെ വീടുകളിലേക്കും ഷോപ്പുകളിലേക്കും അഗ്നി പടർന്നത്. അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്താകെ പുകപടലങ്ങൾ നിറഞ്ഞിട്ടുണ്ട്. അതേസമയം ആളപായങ്ങളോ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Fire Incident in Anantnag: Includes Mosque and Multiple Residential Properties pic.twitter.com/iXx3sMJAeg
— Kashmir Student Alerts (@TheOfficialKSA) November 1, 2024