കലിപ്പനും കാന്താരികളും അരങ്ങുവാഴുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ഒന്നടങ്കമുള്ളത്. ഷാൾ ഇട്ടില്ലെങ്കിൽ അടി, അങ്ങോട്ട് തിരിഞ്ഞാൽ അടി, ഇങ്ങോട്ട് തിരിഞ്ഞാൽ അടി ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയ കാഴ്ചകൾ. ഇതിനിടയിൽ കലിപ്പനായ ഒരു മില്യണയർ ഭർത്താവിന്റെ നിയമങ്ങളാണ് ബ്രിട്ടീഷ് വനിതയായ സോദി അൽ നടക് എന്ന വ്‌ളോഗറും പങ്കുവച്ചിരിക്കുന്നത്.
ദുബായിലെ കോടീശ്വരനായ ജമാൽ അൽ നടക് ആണ് യുവതിയുടെ ഭർത്താവ്. മൂന്ന് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇതിനുശേഷം ഭർത്താവ് നിർദേശിച്ച നിയമങ്ങൾ അനുസരിച്ചാണ് താൻ ജീവിക്കുന്നതതെന്നാണ് യുവതി പറയുന്നത്. വിചിത്രമായ നിരവധി നിബന്ധനകളാണ് വീഡിയയിലൂടെ പിന്നീട് യുവതി പറയുന്നത്.
സോദിയുടെ ഷൂസിന് അനുസരിച്ചുള്ള ബാഗുകൾ മാത്രമേ ധരിക്കാൻ പാടുകയുള്ളൂവെന്നാണ് ജമാലിന്റെ ആദ്യത്തെ നിയമം. ജോലിക്ക് പോകാൻ പാടില്ല, എപ്പോഴും പ്രൊഫഷണൽ മേയ്‌ക്കപ്പ് ചെയ്യണം എന്നീങ്ങനെ നീളുന്നു ജമാലിന്റെ നിയമങ്ങൾ. ഇതിൽ ശ്രദ്ധേയമായത് മറ്റൊന്നാണ്. എല്ലാ കലിപ്പൻമാരെ പോലെ തന്നെ സോദിക്ക് ആൺ സുഹൃത്തുക്കൾ പാടില്ലെന്ന നിയമവും ജമാൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഭർത്താവിന്റെ നിബന്ധനകൾ വളരെ അഭിമാനത്തോടെയാണ് സോദി പങ്കുവച്ചത്. ‘ നിങ്ങൾക്കെന്നെ സോദിറെല്ല എന്ന് വിളിക്കാം, കാരണം ഞാൻ അദ്ദേഹത്തിന്റെ രാജകുമാരിയാണ്’ എന്ന അടിക്കുറിപ്പോടെയാണ് സോദി വീഡിയോ പോസ്റ്റ് ചെയ്തത്.
View this post on Instagram
വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇത്തരം നിബന്ധനകളെ എതിർത്ത് രംഗത്തെത്തിയത്. സ്വർണകൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയെന്ന തരത്തിൽ നിരവധി കമന്റുകൾ സോദിക്ക് ലഭിച്ചു. ഇതിന് മുൻപും വൈറലായ വ്‌ളോഗറാണ് സോദി. ബിക്കിനി ഇടാൻ ആഗ്രഹിച്ചപ്പോൾ ഭർത്താവ് 418 കോടി മുടക്കി ഐലാൻഡ് സ്വന്തമാക്കിയെന്ന വീഡിയോയിരുന്നു ഇതിനു മുൻപ് അവർ പങ്കുവച്ചത്.













