കൊച്ചി; അമ്മയ്‌ക്കെതിരെ പ്രവർത്തിക്കുന്ന കള്ള നാണയങ്ങൾക്കും നാളെ സംഘടനയെ ആവശ്യമായി വരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള പിറവി ദിനത്തിൽ സംഘടനയുടെ ആഘോഷത്തിൽ സംസാരിക്കവയൊണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വിവാദങ്ങളിലും സംഘടനയോ നേതൃത്വത്തെയോ ഇന്നുവരെ എതിർത്തിട്ടല്ല.അതിന് എനിക്കെന്റെ പൊരുളും വകയുമുണ്ട്.
എക്സിക്യൂട്ടീവിന്റെ കൂട്ടരാജി അംഗീകരിക്കുന്നില്ല. പുച്ഛത്തോടെ എഴുതിത്തള്ളുന്നു. അവര് ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് മര്യാദയ്‌ക്ക് ഈ കസേരയിൽ വന്നിരിക്കണം. ഒരു വലിയ കൂട്ടം ഭാരവാഹികളാണ് അവരെ തിരഞ്ഞെടുത്തത്. നമ്മുടെ വിശ്വാസ്യത തച്ചുടയ്‌ക്കാൻ ശ്രമിക്കുന്ന ഒരു സംഘത്തെ തർക്കാർ ജനങ്ങൾ നമുക്കൊപ്പം നിൽക്കും. നമ്മുടെ ഒത്തൊരുമ എല്ലാവരും പ്രകടമാക്കണം. അമ്മയുടെ തിരിച്ചുവരവിനായി പ്രവർത്തിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം.
പോരാടുന്നവന് മാത്രമേ ഉയിർപ്പുള്ളു, പാതിവഴിക്ക് ഇട്ടിട്ടോടുന്നവനില്ല. സമൂഹത്തിൽ ദുഷ്ടലാക്കോടെ എന്തെങ്കിലുമൊക്കെ വാരിയെറിയാൻ ശ്രമിക്കുന്നവരുണ്ടാകാം. പക്ഷേ ഈ സംഘടന ശക്തമായി നിലനിൽക്കണം. ഈ സംഘടനയുടെ ബലവും നന്മയും എന്താണെന്ന് ദുഷ്ടലാക്കിൽ നടക്കുന്നവർക്ക് അറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.