ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഇന്ന് വൈകിട്ട് ബുദ്ഗാം ജില്ലയിലെ മഴമ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റതായി അധികൃതർ അറിയിച്ചു.
ഉത്തർപ്രദേശ് സ്വദേശികളായ സജനി, ഉസ്മാൻ എന്നിവർക്ക് പരിക്കേറ്റെന്നാണ് വിവരം. ഓരോ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയായ ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കിടെയാണ് ആക്രമണമെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി.