മുംബൈ: ഝാർഖണ്ഡിൽ ഹിന്ദു ജനസംഖ്യ കുറയുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. 90 ശതമാനമായിരുന്ന ജനസംഖ്യ 67 ശതമാനമായി ചുരുങ്ങിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഝാർഖണ്ഡിലെ ബിജെപിയുടെ സഹപ്രഭാരിയായ അദ്ദേഹം, തെരഞ്ഞെടുപ്പ് റാലിക്കിടെ കണക്ക് സഹിതമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
1951 ലെ ആദ്യ സെൻസെസ് പ്രകാരം ഇപ്പോഴത്തെ ഝാർഖണ്ഡിലെ ഹിന്ദു ജനസംഖ്യ 90 ശതമാനമായിരുന്നു. 2011 ൽ ഇത് 67 ശതമാനമായി ചുരുങ്ങി. സമ്പൂർണ്ണ വനവാസി മേഖലയായിരുന്നു സാന്താൾ റീജിയണിലെ ആറ് ജില്ലകളിൽ, വനവാസികളുടെ എണ്ണം 28 ശതമാനത്തിൽ ഒതുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ അസാമിൽ മുസ്ലീങ്ങളുടെ ജനസംഖ്യ 12 ശതമാനത്തിൽ നിന്നും 40 ശതമാനമായി മാറിയതായി കണക്കുകൾ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 9 ജില്ലകൾ മുസ്ലീം ഭൂരിപക്ഷ ജില്ലകളായി മാറി. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റവും കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതുമാണ് ജനസംഖ്യ വർദ്ധിക്കാൻ കാരണമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. സമാനസ്ഥിതിയാണ് ഝാർഖണ്ഡിൽ ഉള്ളതെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് റാലിക്കിയെ ചൂണ്ടിക്കാട്ടിയത് . സാന്താൾ റീജയിൽ 13 നാണ് വോട്ടെടുപ്പ്.















