കൊടകര കുഴൽപ്പണക്കേസിൽ ഏതന്വേഷണവും നേരിടാൻ ആത്മവിശ്വാസമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തന്റെ കൈകൾ ശുദ്ധമാണെന്നും ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം നിർത്തുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇത് കോടതിയുടെ പരിഗണനയിലുള്ള കേസാണ്. എത്ര പരിശ്രമിച്ചാലും അത് ഈ കൈകളിലേക്ക് എത്തില്ല. അത്രയേറെ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ കൈകളിലേക്ക് ഒരു ചെളി തെറിപ്പിക്കാൻ കഴിഞ്ഞാൽ അന്ന് പൊതുജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേസിലെ പുതിയ വെളിപ്പെടുത്തലുകൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് ഇന്നലെ സുരേന്ദ്രൻ പറഞ്ഞു. കേസ് ഇപ്പോൾ ചർച്ചയാക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. തിരൂർ സതീഷ് ഇപ്പോൾ ആർക്കൊപ്പമാണെന്ന കാര്യം അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.















