ബെംഗളൂരു: കർണാടകയിലെ കൃഷിഭൂമിയ്‌ക്കൊപ്പം ഹിന്ദു ക്ഷേത്രങ്ങളും വഖഫ് സ്വത്തായി അടയാളപ്പെടുത്തിയിരിക്കുകയാണെന്ന് കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക ആരോപിച്ചു.
കർഷകരുടെ ഭൂമിയും ക്ഷേത്ര സ്വത്തുക്കളും കൈയേറിയ വഖഫ് ബോർഡിനും സംസ്ഥാന സർക്കാരിനുമെതിരെ നവംബർ നാലിന് വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർണാടക പ്രതിപക്ഷ നേതാവ് ആർ.അശോക പറഞ്ഞു.
“വിജയപുരയ്‌ക്ക് ശേഷം കോലാറിലെ ക്ഷേത്ര സ്വത്തുക്കൾ വഖഫ് സ്വത്തുക്കളായി അടയാളപ്പെടുത്തുകയാണ്. നാഗമംഗല, ചന്നപട്ടണ, ബെലഗാവി തുടങ്ങിയ സ്ഥലങ്ങളിൽ കർഷകരുടെ ഭൂമി പിടിച്ചെടുക്കാൻ വഖഫ് സ്വത്തായി രേഖപ്പെടുത്തിയിട്ടുണ്ട്, ”അശോക മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“പണ്ട് മുസ്ലീം ഭരണാധികാരികൾ ആക്രമിക്കുകയും ബലപ്രയോഗത്തിലൂടെ അവരുടെ മതത്തെ അടിച്ചേൽപ്പിക്കുകയും ചെയ്തു; കുടകിൽ ടിപ്പു സുൽത്താൻ നിർബന്ധിത മതപരിവർത്തനം നടത്തി, ഇപ്പോൾ സമാനമായ ഭൂമി കൈയേറ്റമാണ് നടക്കുന്നത്. ഇത്തരക്കാരെ മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്തുണയ്‌ക്കുകയാണ്”-അദ്ദേഹം പറഞ്ഞു
വഖഫ് ബോർഡിനെതിരെ കർഷകർ സമരം ചെയ്യുന്നുണ്ട്. ബിജെപി അവരെ പിന്തുണച്ചിട്ടു.ണ്ട്. കർഷകർക്ക് നോട്ടീസ് നൽകിയ ഉദ്യോഗസ്ഥരെ ജയിലിലടക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമി കയ്യേറ്റക്കാർ മാത്രമല്ല, സർക്കാർ തന്നെയാണ് ഈ ഭൂമി ഔദ്യോഗികമായി കൈവശപ്പെടുത്തുന്നതെന്നും കർഷക സംഘടനകൾ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.















