ഒമ്നി ട്രക്കിലേക്ക് പാഞ്ഞുകയറി, 6-പേർ തത്ക്ഷണം മരിച്ചു; അഞ്ചുപേർക്ക് ​ഗുരുതര പരിക്ക്

Published by
ജനം വെബ്‌ഡെസ്ക്

ഒമ്നിവാൻ ട്രക്കിലേക്ക് പാഞ്ഞുകയറി ആറുപേർക്ക് ദാരുണാന്ത്യം. അഞ്ചുപേരെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശപ്പിച്ചു. ഇന്ന് പുലർച്ച ഒ‍ഡീഷയിലെ സുന്ദർ​ഗഡ് ജില്ലയിലെ തപരിയ-​ഗോയ്കൻപാലി റോഡിലായിരുന്നു അപകടം. അമിത വേ​ഗത്തിലായിരുന്ന വാൻ ട്രക്കിന്റെ പിന്നിലാണ് ഇടിച്ചുകയറിയത്. പ്രദേശം മഞ്ഞിൽ മൂടിയിരുന്നതായും സൂചനയുണ്ട്. റോഡിന് വശത്ത് പാർക്ക് ചെയ്തിരുന്ന ട്രക്കിലാണ് വാൻ ഇടിച്ചതെന്നാണ് വിവരം.

ഇതിന്റെ ആഘാതത്തിൽ ആറുപേരും തത്ക്ഷണം മരിച്ചു. കീർത്തൻ ട്രൂപ്പിൽപ്പെട്ട ആൾക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ചക്ക്പ്ലൈ ​ഗ്രാമത്തിൽ കീർത്തനം അവതരിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. കണ്ഡ​ഗോ‍ഡ, സമർപിണ്ഡ ​ഗ്രാമങ്ങളിൽ നിന്നുള്ളവരായിരുന്നു വാഹനത്തിലെ യാത്രക്കാർ.

മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. ഡ്രൈവറിന് റോഡിലെ കാഴ്ച മങ്ങിപ്പോയതാകം അപകട കാരണമെന്ന് ഡിഐജി ബ്രിജേഷ് കുമാർ റായ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി.

 

Share
Leave a Comment