കൊല്ലം: കൊല്ലം രാമൻകുളങ്ങരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന ദമ്പതികൾ അതുഭുതകരമായി രക്ഷപ്പെട്ടു. മരുത്തടി കന്നിമേൽ ചേരി സ്വദേശി പ്രദീപ് കുമാർ ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്.
അപകട സമയത്ത് പ്രദീപ്കുമാറും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. കാർ ഓടിച്ചുകൊണ്ടിരിക്കെ മുൻവശത്ത് നിന്നും തീയും പുകയും ഉയരുന്നതുകണ്ട പ്രദീപ്കുമാർ ഉടൻതന്നെ ഭാര്യയോടൊപ്പം പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.
വാഹനം പൂർണമായും കത്തി നശിച്ചു. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. യാത്രക്കാരുടെ സമയോചിതമായ പ്രവൃത്തിയിലൂടെ വലിയൊരു അപകടമാണ് തലനാരിഴക്ക് ഒഴിവായത്.















