ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ വസതിക്ക് മുന്നിൽ മലിന ജലം ഒഴിച്ച് പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി എംപി സ്വാതി മലിവാൾ. കുപ്പിയിൽ ഇരുണ്ട നിറത്തിലുള്ള മലിന ജലവുമായെത്തിയ എംപി ഇത് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ഒഴിക്കുകയായിരുന്നു. സാഗർപൂരിലെയും ദ്വാരകയിലെയും ജനങ്ങൾക്ക് സർക്കാർ വിതരണം ചെയ്ത മലിന ജലമാണിതെന്ന് സ്വാതി തുറന്നടിച്ചു
കടുത്ത ജല പ്രതിസന്ധിയിലൂടെയാണ് ഡൽഹി കടന്നുപോകുന്നത്. പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സ്വാതി മുന്നറിയിപ്പ് നൽകി. 2015 മുതൽ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാമെന്ന് പറഞ്ഞ സർക്കാർ ജനങ്ങളെ പറ്റിക്കുകയാണ്. ഈ മലിനജലമാണോ ഡൽഹിയിലെ ജനങ്ങൾ കുടിക്കേണ്ടതെന്നും സ്വാതി മലിവാൾ ചോദിച്ചു.
“ഇത് വെറും സാമ്പിൾ മാത്രമാണ്. ഡൽഹിയിലെ ശുദ്ധജല വിതരണം 15 ദിവസത്തിനുള്ളിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഒരു ടാങ്കർ നിറയെ മലിനജലം കൊണ്ടുവന്ന് ഇവിടെ ഒഴുക്കും,” അവർ ഡൽഹി മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി അതിഷി തന്നെയാണ് ജലവകുപ്പും കൈകാര്യം ചെയ്യുന്നത്. ഓരോ ദിവസവും 10 വാർത്ത സമ്മേളനം വിളിക്കുക മാത്രമാണോ മുഖ്യമന്ത്രിയുടെ ജോലിയൊന്നും സ്വാതി ചോദിച്ചു. ഈ മലിന ജലത്തിൽ അതിഷി തന്റെ പാപങ്ങൾ കഴുകിക്കളയട്ടേയെന്നും അവർ പരിഹസിച്ചു.
#WATCH | AAP MP Swati Maliwal arrives at Delhi CM Atishi’s residence with a bottle filled with polluted water and throws it outside the CM’s residence. She is claiming that this water is being supplied to the people of Delhi pic.twitter.com/ERJpqowuZX
— ANI (@ANI) November 2, 2024