മരുന്നിലും ലഹരി...? ; ബം​ഗാ​ളിൽ 54,000 ബോട്ടിൽ കഫ് സിറപ്പ് പിടിച്ചെടുത്തു; 8 കോടി വിലമതിക്കുന്നതെന്ന് പൊലീസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മരുന്നിലും ലഹരി…? ; ബം​ഗാ​ളിൽ 54,000 ബോട്ടിൽ കഫ് സിറപ്പ് പിടിച്ചെടുത്തു; 8 കോടി വിലമതിക്കുന്നതെന്ന് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 10:06 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ബം​ഗാളിൽ എട്ട് കോടി രൂപ വിലമതിക്കുന്ന ലഹരി കലർന്ന കഫ് സിറപ്പുകൾ പൊലീസ് പിടികൂടി. പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അനധിക‍ൃതമായി കടത്താൻ ശ്രമിച്ച കഫ് സിറപ്പുകൾ പിടികൂടിയത്. 54,000 കുപ്പികളാണ് സംഘം പിടിച്ചെടുത്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിലി​ഗുരിയിലെ വനമേഖലയ്‌ക്ക് സമീപത്തെ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് സിറപ്പുകൾ പിടിച്ചെടുത്തത്. അസമിലെ ചിരാംഗ് സ്വദേശിയായ താഹറെയാണ് അറസ്റ്റിലായത്. ഝാർഖണ്ഡിൽ നിന്ന് അസമിലേക്ക് മയക്കുമരുന്ന് കടത്ത് നടത്തുന്ന ശൃംഖലയുടെ ഭാഗമാണ് താഹർ എന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

കഫ് സിറപ്പ് കടത്താൻ ഉപ​യോ​ഗിച്ച വാഹനവും എസ്ടിഎഫ് പിടികൂടിയിട്ടുണ്ട്. മാർബിളിന്റെ ഇടയിൽ ഒളിപ്പിച്ച നിലയിലാണ് മരുന്ന് കടത്താൻ ശ്രമിച്ചത്. കഫ് സിറപ്പുകൾ ലഹരി മരുന്നായി ഉപയോഗിക്കാൻ രഹസ്യമായി കടത്തുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.

അടുത്തിടെ, കൊൽക്കത്തയിൽ നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന 2.5 കിലോ ഹെറോയിൻ എസ്ടിഎഫ് പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Tags: BottlesCough syrupBengal PoliceKolkata
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies