നടി അമലപോൾ കുടുംബത്തിനൊപ്പം അവധിയാഘോഷത്തിലാണ്. മനോഹര നിമിഷങ്ങൾ താരം ഒന്നുവിടാതെ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുന്നുണ്ട്. ഇതിനിടെ പങ്കുവച്ച പുതിയ വീഡിയോയാണ് വൈറലായത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പൂൾ പാർട്ടി വീഡിയോയാണ് ആരാധകരെ ആകർഷിച്ചത്. നീല ഷോർട്ട്സും വെള്ള ബ്രാലെറ്റും ധരിച്ചെത്തിയ താരത്തിന്റെ വസ്ത്രധാരണവും ചിലർ ചോദ്യം ചെയ്തു. എന്നാൽ നിരവധിപേർ പിന്തുണയുമായെത്തി.
അമ്മയായ ശേഷം നടിയുടെ സൗന്ദര്യം കൂടിയെന്നാണ് ആരാധകരുടെ പക്ഷം. ഭർത്താവ് ഭഗത് ദേശായി പകർത്തിയ ചിത്രങ്ങളും അമല ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. മകൻ ഇളൈയും ഇവർക്കൊപ്പം ബാലിയിലുണ്ട്. നീണ്ട പ്രണയത്തിന് ശേഷം കഴിഞ്ഞ നവംബറിലാണ് അമല ഗുജറാത്ത് സ്വദേശിയായ ജഗത്തിനെ വിവാഹം കഴിച്ചത്.യാത്രയ്‌ക്കിടെയാണ് അമല ജഗത്തിനെ കണ്ടുമുട്ടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. നേരത്തെ ഓണാഘോഷത്തിനിടെയാണ് നടി കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയത്.
View this post on Instagram
“>