തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഇന്ന് മൂന്ന് മണി വരെയാകും ജലവിതരണം തടസപ്പെടുക.
തിരുവനന്തപുരം കോർപ്പറേഷനിലെ പൂജപ്പുര, കരമന, ആറന്നൂർ, മുടവൻമുകൾ, നെടുംകാട്, കാലടി, തൃക്കണ്ണാപുരം, പുന്നയ്‌ക്കാമുഗൾ, തിരുമല, വലിയവിള, പിടിപി നഗർ, കാഞ്ഞിരംപാറ, പാങ്ങോട്, വാഴോട്ടുകോണം, വട്ടിയൂർക്കാവ്, ഊളമ്പാറ, ജവഹർ നഗർ, പൈപ്പിൻമൂട്, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, പേട്ട, പാൽക്കുളങ്ങര, കടകംപള്ളി, വഞ്ചിയൂർ, കുന്നുകുഴി, ചാക്ക, ശഖുംമുഖം വെട്ടുകാട്, കരിക്കകം, വെട്ടുകാട് എന്നീ വാർഡുകളിലാകും കുടിവെള്ളം മുടങ്ങുക.
സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ ആൽത്തറ -വഴുതക്കാട് റോഡിൽ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്നതിനായി
നടക്കുന്ന പ്രവൃത്തികളുടെ ഭാഗമായാണ് കുടിവെള്ള വിതരണം മുടങ്ങുന്നതെന്ന് പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ പ്രസ്താവനയിലൂടെ അറിയിച്ചു.















