ലക്നൗ : ഹിന്ദു സന്യാസിമാരുടെ വേഷത്തിൽ ഭിക്ഷാടനം നടത്തിയ മൂന്ന് മുസ്ലീം യുവാക്കൾ അറസ്റ്റിൽ . ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിൽ നിന്നാണ് സംശയാസ്പദമായ സാഹചര്യത്തിൽ സൊഹ്‌റാബ് ഖാൻ, ഷഹ്‌സാദ് ഖാൻ, നിയാദ് ഖാൻ എന്നിവർ പിടിയിലായത് . ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാരാണ് മൂന്ന് യുവാക്കളെയും പിടികൂടി പോലീസിന് കൈമാറിയത് . തുടർന്ന് ഇവർ സത്യം വെളിപ്പെടുത്തുകയായിരുന്നു.
മൂവരും ഉത്തർപ്രദേശിലെ മൗ ജില്ലയിലെ ദോഹ്രിഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരാണ്. കഴുത്തിൽ മാലയും കയ്യിൽ വടിയും, കാവി വസ്ത്രവും ധരിച്ചാണ് ഇവർ എത്തിയത് . പണം സമ്പാദിക്കാമെന്ന് കരുതിയാണ് ഈ വേഷം കെട്ടിയതെന്നും ഇവർ പോലീസിനോട് പറഞ്ഞു .
ഗാസിപൂരിലെ ഖാസിമാബാദ് സുഖാൻ മാർക്കറ്റിൽ ഇവർ ഭിക്ഷ യാചിച്ച് കറങ്ങുന്നതിനിടെ പ്രദേശവാസികൾക്ക് സംശയം തോന്നി മൂവരെയും പിന്തുടരാൻ തുടങ്ങി. ഇതോടെ ഇവർ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടുകയായിരുന്നു.മൂവരും മുൻപ് പല കുറ്റകൃത്യങ്ങളിൽപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നെന്നും ഗ്രാമവാസികൾ പറഞ്ഞു.