പല സെലിബ്രിറ്റികളുടെയും കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് . അതുപോലെ തന്നെയാണ് രാഷ്‌ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങളും . ഇപ്പോഴും അത്തരമൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . യൂണിഫോം ധരിച്ച് പേനയും പിടിച്ച് ടീച്ചറുടെ മുന്നിൽ അനുസരണയോടെ ഇരിക്കുന്ന ഒരു കുട്ടിയാണ് ചിത്രത്തിലുള്ളത് . ആര് കണ്ടാലും ഓമനത്വം തുളുമ്പുന്ന മുഖം . എന്നാൽ ഈ കുട്ടി ഇന്ന് ലോകം ഭയക്കുന്ന ഒരു നേതാവാണ് . അതെ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ തന്നെയാണ് ചിത്രത്തിലുള്ളത് .
കിമ്മിന്റെ ആറ് വയസിലെ ചിത്രമാണിത് . തന്റെ പ്രഥമാദ്ധ്യാപികയ്‌ക്കൊപ്പം ഇരുന്ന് പഠിക്കുന്ന കിമ്മിന്റെ ചിത്രം 1990 ലാണ് എടുത്തിരിക്കുന്നത് . ‘ നിലവിലെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പ്രഥമാധ്യാപകനൊപ്പം ‘ എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പ്രചരിക്കുന്നത് . ചിത്രം ഇതിനോടകം ഏറെ വൈറലായി കഴിഞ്ഞു . നിരവധി പേരാണ് ചിത്രത്തിന് രസകരമായ കമന്റുകളുമായി എത്തുന്നത് .
അന്നേ ലോകം പിടിച്ചെടുക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നോയെന്നും , ആ ടീച്ചർ ഇപ്പോഴുമുണ്ടോ എന്നുമൊക്കെയാണ് കമന്റുകൾ .















