പാലക്കാട്: പാലക്കാട്ടെ ജനങ്ങളെ വഞ്ചിച്ച എംഎൽഎയാണ് ഷാഫി പറമ്പിലെന്ന് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. വലിയ കലാപമാണ് കോൺഗ്രസിനുള്ളിൽ നടക്കുന്നത്. മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മാറി നിൽക്കുന്നുവെന്നും ഇരു മുന്നണികളെയും പിന്നിലാക്കി പ്രചാരണ പ്രവർത്തനങ്ങളിൽ എൻഡിഎ ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
ഏകാതിപത്യപരമായി മുൻ എംഎൽഎ ഷാഫി പറമ്പിൽ സ്ഥാനാർത്ഥി നിർണയം നടത്തി. ഇതിന് പിന്നിലെ കോൺഗ്രസിനുള്ളിൽ വലിയ അതൃപ്തിയുണ്ട്. ജില്ലാ നേതൃത്വം തന്നെ ഇതിനെതിരായി എഐസിസിക്ക് കത്ത് നൽകിയിരുന്നു. ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ട എംഎൽഎയെ കാണാൻ പോലും കിട്ടുന്നില്ലെന്നാണ് പഞ്ചായത്തംഗം ആരോപിക്കുന്നത്. അപ്പോൾ സാധാരണക്കാരന്റെ അവസ്ഥ ഊഹിക്കാമല്ലോ. ഇവിടുത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു ഷാഫി പറമ്പിൽ. വിവാദങ്ങളുടെ പിന്നാലെയല്ല വികസനങ്ങളുടെ പിന്നാലെയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയ സമയത്ത് രണ്ട് മുന്നണികളും വലിയ പ്രചരണം നടത്തിയിരുന്നു. ഇപ്പോൾ എൻഡിഎയാണ് മുൻപിൽ. മൂന്നാം ഘട്ട സ്ഥാനാർത്ഥി പര്യടനം നടക്കുകയാണ്. ആദ്യഘട്ടത്തിൽ പ്രമുഖരായിട്ടുള്ളവരെ കണ്ടു. രണ്ടാം ഘട്ടത്തിൽ വീടു കയറിയുള്ള പ്രചാരണം നടത്തി. ഓരോ വോട്ടറെയും നേരിൽ കണ്ട് വോട്ട് തേടുന്നത് തുടരുകയാണ്. മൂന്നാം ഘട്ടത്തിൽ സ്ഥാനാർത്ഥി സ്വീകരണങ്ങളും കുടുബയോഗങ്ങളും നടന്നുവരികയാണ്.















