ജന്മഭൂമി ദിനപത്രത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം; 'സ്വ - വിജ്ഞാനോത്സവം' ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ജന്മഭൂമി ദിനപത്രത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം; ‘സ്വ – വിജ്ഞാനോത്സവം’ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

Janam Web Desk by Janam Web Desk
Nov 4, 2024, 12:04 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ജന്മഭൂമി ദിനപത്രം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ‘സ്വ – വിജ്ഞാനോത്സവം’ കോഴിക്കോട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു.

ജന്മഭൂമിയുടെ സുവർണജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. മാദ്ധ്യമമെന്ന നിലയിൽ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും മുൻഗണന നൽകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ആർഎസ്എസ് ഉത്തരകേരള പ്രാന്ത സംഘചാലക് കെ.കെ ബൽറാം, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, ജന്മഭൂമി മാനേജിംഗ് ഡയറക്ടർ എം രാധാകൃഷ്ണൻ, പി. ടി ഉഷ എംപി തുടങ്ങി പ്രൗഢഗംഭീരമായ സദസായിരുന്നു ഉദ്ഘാടനത്തിൽ പങ്കെടുത്തത്. നിരവധി പ്രമുഖർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

ആഘോഷത്തിന്റെ ഭാഗമായി ജന്മഭൂമി മുൻ ചീഫ് എഡിറ്റർ പി. നാരായണൻ, മുൻ സബ് എഡിറ്റർ രാമചന്ദ്രൻ കക്കട്ടിൽ, മൈജി എംഡി എ കെ ഷാജി, ലാൻഡ്മാർക്ക് ബിൽഡേഴ്‌സ് എംഡി അരുൺകുമാർ എന്നിവരെ ചടങ്ങിൽ വച്ച് അശ്വിനി വൈഷ്ണവ് ആദരിച്ചു.

ഇന്നത്തെ പത്രമാദ്ധ്യമങ്ങൾ പല വിഷയങ്ങളും പറയാതെ മാറ്റിവെയ്‌ക്കുകയാണെന്ന് കുമ്മനം രാജശേഖരൻ ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. വഖ്ഫ് എന്ന മൂന്നക്ഷരം കേരളത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. എന്തുകൊണ്ട് ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു. അന്നത്തിനും വെളളത്തിനും വായുവിനും വേണ്ടിയുളള പ്രശ്‌നങ്ങൾ തമസ്‌കരിക്കപ്പെടുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദം നമ്മുടെ നാട്ടിൽ മുഴക്കേണ്ടത് ജൻമഭൂമിയുടെ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. പത്ര ധർമത്തിന് അർത്ഥം ഉണ്ടെന്ന് വിളിച്ചു പറഞ്ഞ സ്ഥാപനമാണ് ജന്മഭൂമി. വിസ്മയകരമായ കഠിനാദ്ധ്വാനത്തിന്റെ കഥകളാണ് ജന്മഭൂമിയുടേതെന്നും അദ്ദേഹം പറഞ്ഞു.

ജൻമഭൂമി ഒഴിച്ചുളള പല മാദ്ധ്യമങ്ങളും പെയ്ഡ് ന്യൂസിന്റെ കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ചൂണ്ടിക്കാട്ടി. എന്നാൽ ജൻമഭൂമി ഇപ്പോഴും പൊതുസമൂഹത്തിനായി അതിന്റെ ദൗത്യം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്രതാരം ശോഭനയുടെ നേതൃത്വത്തിൽ നൃത്ത സന്ധ്യയും നടന്നു. കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ തിങ്കളാഴ്ച ഗോവ ഗവർണർ ശ്രീധരൻ പിള്ള പങ്കെടുക്കുന്ന മീറ്റ് ദ ഗവർണർ പരിപാടിയും നടക്കും. വനിതാ സെമിനാർ സാഹിത്യ സെമിനാർ തുടങ്ങിയവയ്‌ക്കൊപ്പം വൈകിട്ട് വിവിധ കലാപരിപാടികളും അരങ്ങേറും.

Tags: aswini vaishnavഅശ്വിനി വൈഷ്ണവ്Janmabhumi dailyജന്മഭൂമിസുവർണ്ണ ജൂബിലി ആഘോഷങ്ങൾ
ShareTweetSendShare

More News from this section

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

ഇനി കട്ടൻ കുടിക്കേണ്ടി വരുമോ?? പാൽവില കൂട്ടാൻ മിൽമ തയ്യാറെടുക്കുന്നു; 10 രൂപ വർദ്ധിപ്പിക്കണമെന്ന് എറണാകുളം

കാക്ക കൊത്തിക്കൊണ്ടു പോയത് മൂന്ന് വർഷം മുൻപ്; നിധി പോലെ കൂട്ടിൽ സൂക്ഷിച്ച സ്വർണ്ണവള ഉടമയ്‌ക്ക് തിരിച്ചുകിട്ടി

പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കും; ലഹരി നൽകി എത്തിക്കുന്നത് അനാശാസ്യ കേന്ദ്രത്തിൽ;  അക്ബർ അലിയുടെ അറസ്റ്റിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ

ബസ് സ്റ്റാൻ‍ഡിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു; കാണാതായ മധ്യവയസ്കയുടെ മൃതദേഹം തിരുനെൽവേലിൽ കണ്ടെത്തി

Latest News

ചോക്ലേറ്റിനും ബിസ്ക്കറ്റിനുമിടയിൽ കൊക്കെയിൻ ; 62 കോടിയുടെ ലഹരിയുമായി യുവതി പിടിയിൽ

കാനഡയിൽ ഇസ്കോൺ രഥയാത്രയ്‌ക്കിടെ മുട്ട എറിഞ്ഞ സംഭവം; പ്രതിഷേധം അറിയിച്ച് ഭാരതം

സിനിമാ സെറ്റിൽ സ്റ്റണ്ട് മാൻ അപകടത്തിൽ മരിച്ച സംഭവം; പാ രഞ്ജിത്തിനെതിരെ കേസ്, സംഘട്ടനം ചിത്രീകരിക്കുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തൽ

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

ടോയ്ലറ്റ് സീറ്റിൽ ഇരുന്ന് വെർച്വൽ കോടതിയിൽ ഹാജരായി; യുവാവിന് ഒരു ലക്ഷം രൂപ പിഴ

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

രാജ്യതലസ്ഥാനത്ത് ഇനി ​ഗ​താ​ഗതകുരുക്ക് കുറയും; റിം​ഗ് റോഡുകളിൽ മേൽപ്പാലം നിർമിക്കും, ബൃഹത് പദ്ധതിയുമായി ഡൽഹി

‘ദി ടർബൻഡ് ടൊർണാഡോ’; ലോകത്തിലെ ഏറ്റവും പ്രായം കൂടി മാരത്തോൺ റണ്ണർ അജ്ഞാത വാഹനമിടിച്ച് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies