ചുരുളി നല്ലതാണെന്ന് പറഞ്ഞു, മാളികപ്പുറം സിനിമയെ വിമർശിച്ചു; ജോജുവിന് 'പണി' കൊടുത്ത ആദർശ് അത്ര നിഷ്കളങ്കനല്ലെന്ന് അഖിൽ മാരാർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ചുരുളി നല്ലതാണെന്ന് പറഞ്ഞു, മാളികപ്പുറം സിനിമയെ വിമർശിച്ചു; ജോജുവിന് ‘പണി’ കൊടുത്ത ആദർശ് അത്ര നിഷ്കളങ്കനല്ലെന്ന് അഖിൽ മാരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2024, 10:06 am IST
FacebookTwitterWhatsAppTelegram

ജോജു ജോർജിന്റെ പണി സിനിമയെ വിമർശിച്ച് പോസ്റ്റിട്ട റിവ്യൂവർ ആദർ‌ശിനെ കുറിച്ച് തുറന്നുപറഞ്ഞ് അഖിൽ മാരാർ. ചുരുളി നല്ലതാണെന്നും മാളികപ്പുറത്തിന് എ സർട്ടിഫിക്കറ്റ് നൽകണമായിരുന്നുെവന്നും പറഞ്ഞ് പോസ്റ്റിട്ടയാളാണ് ആദർശ് എന്നും കരുതികൂട്ടിയുള്ള പണിയിൽ വീണ് പോയതാണ് ജോജുവെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

തന്റെ അഭിപ്രായം ആദർശ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും അരിശം തീരാതെ, റീച്ച് കിട്ടനായി സിനിമാ ​ഗ്രൂപ്പുകളിൽ ഉൾപ്പടെ പോസ്റ്റ് ചെയ്തു. പലർക്കും കമൻ്റിൽ സിനിമാ മോശമാണെന്ന സന്ദേശം നൽ‌കുന്നു. റേപ്പ് സീൻ പങ്കുവച്ചത് ശരിയല്ലെന്നും സമൂഹത്തിൽ അത് സൃഷ്ടിക്കാൻ പോകുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വ്യാകുലതകളുമാണ് അയാൾ പങ്കുവച്ചിരിക്കുന്നത്. സിനിമയാണെന്നും സിനിമയ്‌ക്ക് പ്രത്യേകിച്ച് സമൂ​ഹത്തിൽ യാതൊരു ചലനങ്ങളുമുണ്ടാക്കാൻ കഴിയില്ലെന്നുമുള്ള ബോധ്യമുള്ളവരാണ് എല്ലാവരും. കാണും, ആസ്വദിക്കും, കളയും. സിനിമ നമ്മളെ സ്വാധീനിക്കുമെന്ന് ഉണ്ടായിരുന്നെങ്കിൽ സദയം സിനിമയിലെ സത്യനാഥൻ ചെയ്ത് പോലെ വേശ്യവൃത്തിയിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനായി അവരെ കൊല്ലുന്നത് പോലെ ചെയ്യില്ലായിരുന്നോയെന്നും അഖിൽ മരാർ ചോദിച്ചു.

ആദർശിന് ഇഷ്ടപ്പെടാത്തതും ഇഷ്ടപ്പെട്ടതുമായ സിനിമയെ കുറിച്ച് എഴുതിയിട്ടുണ്ട്. ‘ചുരുളി’ തെറി പറയാൻ മാത്രം വേണ്ടി നിർമിച്ചതെന്ന രീതിയിലുള്ള പ്രചരണം ശരിയല്ലെന്നും ചിത്രം ആവശ്യപ്പെടുന്നത് എന്താണോ അതാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ആദർശിന്റെ റിവ്യൂവിലുള്ളത്. എന്നാൽ ഒടിടി വഴി ഉൾപ്പടെ ചുരുളി വളരെ വേ​ഗതത്തിൽ എല്ലാവരിലേക്കും എത്തും. സിനിമയിലെ പദപ്രയോ​ഗങ്ങൾ അനുകരിക്കാൻ കുട്ടികൾക്ക് തോന്നില്ലേയെന്നും അഖിൽ മരാർ‌ ചോദിച്ചു.

ഇതിനൊപ്പം തന്നെ മാളികപ്പുറമെന്ന സിനിമ കുട്ടികൾ ഒരിക്കലും കാണരുതെന്നും ആദർശ് പറയുന്നുണ്ട്. ‘എ സർട്ടിഫിക്കറ്റ്’ നൽകേണ്ട ചിത്രമായിരുന്നു മാളികപ്പുറം. എന്താണ് സിനിമാ ആസ്വാദനമെന്നത് മനസിലാകുന്നില്ലെന്നു അഖിൽ മാരാർ പറഞ്ഞു. വയനാട്ടിൽ സഹായത്തിനായി ചെന്ന മോ​ഹൻലാലിനെയും സൈന്യത്തെയും ആക്ഷേപിച്ച ചെകുത്താനെ അനുകൂലിച്ച് ആദർശ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. അതുകൂടി കണ്ടതോടെ മാനസികാവസ്ഥയിൽ ജീവിക്കുന്നയാളാണെന്ന് മനസിലായി- അഖിൽ മാരാർ പറഞ്ഞു.

റേപ്പ് രം​ഗം ചിത്രീകരിക്കേണ്ടത് എങ്ങനെയാണെന്ന് ജോജുവിന് അറിയില്ലെന്നാണ് ആദർശ് പറയുന്നത്. ജോജുവിന്റെ സുഹൃത്തുക്കളായി അഭിനയിക്കുന്നവരെ ചിത്രത്തിൽ കൊല്ലുന്നു. ആ രം​ഗം വളരെ ആശ്വാസം തോന്നിച്ചുവെന്നും പറയുന്നുണ്ട്. വെറുപ്പ് അനുഭവപ്പെടുന്ന കഥാപാത്രങ്ങളെ കൊന്നുകളഞ്ഞപ്പോൾ മാനസികമായി സന്തോഷം നൽകിയെന്ന് പറയുമ്പോൾ ഇവന്റെ മനോനില വളരെ വ്യക്തമാണ്. ഏതെങ്കിലും സൈക്കാട്രിസ്റ്റിനെ കാണിക്കേണ്ടതാണെന്നും അഖിൽ മരാർ പറഞ്ഞു. സിനിമയെ ബോധപൂർവം നശിപ്പിക്കാൻ ശ്രമിക്കുന്ന ഇത്തരം കൃമികീടങ്ങളെ എല്ലാവരും ബോധപൂർവം തിരിച്ചറിയണമെന്നും അഖിൽ മാരാർ ഫേസ്ബുക്കിലൂടെ പറഞ്ഞു.

കേവലമൊരു വിദ്യാർത്ഥി സിനിമ കണ്ട് റിവ്യു പങ്കുവെച്ചെന്നാണ് കരുതുന്നതെങ്കിൽ നൂറ് ശതമാനവും തെറ്റാണെന്ന് പറഞ്ഞാണ് അഖിൽ മാരാർ വീഡിയോ ആരംഭിക്കുന്നത്. അത്ര നിഷ്കളങ്കനായ വ്യക്തിയല്ല ഈ ആദർശ്. ഇയാൾ മുൻപ് മാദ്ധ്യമപ്രവർത്തകനായിരുന്നുവെന്നും കെപിസിസിയുടെ വാർ റൂം മെമ്പറായിരുന്നുവെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ കോൺ​ഗ്രസിന് വേണ്ടി വാതോാരതെ സംസാരിക്കുന്ന, എന്നാൽ പാർ‌ട്ടിക്ക് വേണ്ടി കാര്യമായി ഒന്നും തന്നെ ചെയ്യാത്ത ഒരാളാണ് ആദർശെന്നും അഖിൽ പറഞ്ഞു.

കോൺ​ഗ്രസ് പാർട്ടിയും ജോജു ജോർജും തമ്മിലുള്ള പ്രശ്നം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സഞ്ചാര, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ജോജു അന്ന് പ്രതികരിച്ചിരുന്നു. കോൺ‌​ഗ്രസ് പ്രവർത്തകർ അയാളുടെ വാഹനം അടിച്ചു പൊട്ടിച്ചു, അയാളുടെ വീട്ടിലേക്ക് മാർച്ച് നടത്തി, കുടുംബത്തെ സൈബറിടത്തിൽ ആക്രമിച്ചു, 18 ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടായിരുന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് നീക്കം ചെയ്യുകയായിരുന്നു ജോജു. ഒരു പക്ഷേ അന്ന് അതിന് ചുക്കാൻ പിടിച്ചവരിലൊരാളാകാം ആദർശെന്നും അഖിൽ മാരാർ വീഡിയോയിലൂടെ പറഞ്ഞു.

Tags: joju georgeAKHIL MARARPANI MOVIEAdars MS
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies