ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളുടെയും തീപിടിത്തത്തിന്റെയും വാർത്തകൾ നാം ദിനംപ്രതി കേൾക്കാറുണ്ട്. മനുഷ്യരുടെ ചെറിയ അശ്രദ്ധകൾ പോലും അപകടങ്ങൾ വിളിച്ചുവരുത്താറുണ്ട്. അത്തരത്തിൽ ടോസ്റ്റർ (ബ്രെഡ് ചൂടാക്കുന്ന ഉപകരണം) പൊട്ടിത്തെറിച്ചെന്ന വാർത്തയാണ് യുകെയിൽ നിന്നും വരുന്നത്. എന്നാൽ ഇവിടെ കുറ്റക്കാർ വീട്ടുകാരല്ല. മറിച്ച് വീട്ടിൽ വളർത്തുന്ന നായയാണ് ഇതിലെ പ്രധാന വില്ലൻ..
ഹെർബി എന്ന നായ അബദ്ധത്തിൽ കൗണ്ടർടോപ്പിന് മുകളിലേക്ക് ചാടുകയായിരുന്നു. ഇത് ടോസ്റ്റർ ഓണാവുന്നതിനും തീപിടിത്തത്തിനും കാരണമായി. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. തീപിടിത്തത്തിൽ നിന്നും ഹെർബി തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.
വിവരം അറിഞ്ഞ്സ്ഥലത്തെത്തിയ അഗ്നിശമന സേന തീ അണയ്‌ക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ അബോധാവസ്ഥയിലായിരുന്ന ‘മുഷ്’ എന്ന വളർത്തുപൂച്ചയെ രക്ഷപ്പെടുത്തുകയും ചെയ്തു. മുഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വീട്ടുകാർ പറഞ്ഞു.
Herbie’s in the dog house after he’s believed to have started a fire at home in #Margate🐶
He’s thought to have turned on the toaster as he jumped up.
Since 2022, we’ve attended 28 kitchen fires where the cause has been linked to pets!
More here: https://t.co/v3ygE7njAE pic.twitter.com/GbBgkozy02— Kent Fire and Rescue Service (@kentfirerescue) November 1, 2024
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വളർത്തുമൃഗങ്ങൾ മൂലമുണ്ടാകുന്ന നിരവധി തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടന്ന് അഗ്നിശമന സേന അറിയിച്ചു. എല്ലാ വീടുകളിലും സ്‌മോക്ക് അലാറങ്ങൾ ആവശ്യമാണെന്നും വളർത്തുമൃഗങ്ങളെ തനിച്ചാക്കി പുറത്തുപോകുമ്പോൾ അടുക്കള അടച്ചിടാൻ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.