കൊച്ചി: വഖ്ഫ് അധിനിവേശത്തിനെതിരെ മുനമ്പത്തെ തീരദേശ ജനത നടത്തുന്ന സമരത്തിന് പിന്തുണയുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ ഇന്ന് മുനമ്പത്ത്. വൈകുന്നേരം മൂന്നിന് ചെറായിൽ നിന്നും ബിജെപി സംസ്ഥാന സമിതി അംഗം ഇഎസ് പുരുഷോത്തമൻ നയിക്കുന്ന ജാഥ ശോഭ സുരേന്ദ്രൻ അഭിസംബോധന ചെയ്യും.
മുനമ്പത്തെ ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി ഇന്ന് ജാഥ നടത്തും. ചെറായി ഗൗരീശ്വര ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന വാഹനജാഥ ബിജെപി സംസ്ഥാന സമിതി അംഗം എം.ടി ശങ്കരൻകുട്ടി ഫ്ലാഗ്ഓഫ് ചെയ്യും. മുനമ്പം വിഷയം ദേശീയതലത്തിൽ ഉൾപ്പടെ ചർച്ചയാക്കുന്നതിന്റെ ഭാഗമായാണ് ബിജെപി നേതാക്കളുടെ സന്ദർശനം.
നേരത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുനമ്പത്തെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയിരുന്നു. വഖ്ഫ് കയ്യേറ്റത്തിനെതിരെ നടക്കുന്ന സമരം 24 ദിവസം പിന്നിട്ടിരിക്കുകയാണ്. സമരത്തിന് പിന്തുണയുമായി ക്രൈസ്തവ സംഘടനകളും എസ്എൻഡിപിയും രംഗത്തുണ്ട്.