ചെന്നൈ: മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനുള്ള യാത്രയ്‌ക്കിടെ വനിതാ പൊലീസുകാർക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ മാധവാരം മിൽക്ക കോളനി പൊലീസ് സ്റ്റേഷനിലെ എസ്ഐ ജയശ്രീ, കോൺസ്റ്റബിൾ നിത്യ എന്നിവരാണ് കാറപകടത്തിൽ കൊല്ലപ്പെട്ടത്.
പ്രതിയെ പിടികൂടുന്നതിനായി ഇകുവരും ഉരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു. അമിതവേഗത്തിലെത്തിയ കാർ പിന്നിൽ നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ചെന്നെെ-തിരുച്ചിറപ്പള്ളി ദേശീയപാതയിൽ മേൽമറുവത്തൂരിന് സമീപമായിരുന്നു അപകടം. ജയശ്രീ സംഭവസ്ഥലത്ത് വച്ച് മരിച്ചു. നിത്യയെ ഗുരുതരമായി പരിക്കേറ്റ് ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
സംഭവത്തിൽ മദൻ എന്ന ഡ്രൈവറെ അറസ്റ്റ് ചെയ്തു. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് എസ്‌ഐ ജയശ്രീ. ബൈക്ക് ഓടിക്കുന്ന റീൽസുകളാണ് ജയശ്രീ കൂടുതലായും പങ്കുവച്ചിരുന്നത്.















