പുതിയ തലമുറ മാരുതി ഡിസയർ നവംബർ 11 ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ ടോക്കൺ തുകയ്‌ക്ക് സബ്-4m സെഡാൻ ബുക്ക് ചെയ്യാം. മാരുതിയുടെ ഇന്ത്യൻ വെബ്സൈറ്റ് വഴിയോ ഡീലർഷിപ്പുകൾ വഴിയോ വാഹനം റിസർവ് ചെയ്യാവുന്നതാണ്.
അടുത്തിടെ, സബ്‌കോംപാക്റ്റ് സെഡാന്റെ ഇൻ്റീരിയറിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. കറുപ്പും ബീജ് ഇൻ്റീരിയർ തീമും ഉള്ള ഡാഷ്‌ബോർഡ് ഡിസൈൻ. സൺറൂഫും വാഹനത്തിനുണ്ട്. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഓട്ടോ എസി, വയർലെസ് ഫോൺ ചാർജർ എന്നിവ ഉണ്ടാകും.6 എയർബാഗുകളും (സ്റ്റാൻഡേർഡ് ആയി) ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും (ESC) ലഭിക്കും.
2024 സ്വിഫ്റ്റിന്റെ അതേ 1.2-ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ പുതിയ മാരുതി ഡിസയറിനും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 82 PS ഉം 112 Nm ഉം ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 5-സ്പീഡ് AMT (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) എന്നിവയുമായി ജോടിയാക്കും. കൂടാതെ, പിന്നീടുള്ള ഘട്ടത്തിൽ ഡിസയറിനായി മാരുതി ഒരു സിഎൻജി ഓപ്ഷൻ അവതരിപ്പിച്ചേക്കാം.
2024 മാരുതി ഡിസയറിന് ഏകദേശം 6.70 ലക്ഷം രൂപയായിരിക്കും എക്സ്-ഷോറൂം പ്രാരംഭ വില. ഹ്യുണ്ടായ് ഓറ, ടാറ്റ ടിഗോർ, വരാനിരിക്കുന്ന പുതുതലമുറ ഹോണ്ട അമേസ് തുടങ്ങിയ സബ്‌കോംപാക്റ്റ് സെഡാനുകളുമായി ഇത് മത്സരിക്കും.















