പാരിസ് ഒളിമ്പിക്സിലെ വിവാദ അൾജീരിയൻ ബോക്സർ മാനെ ഖലീഫിന്റെ ലിംഗ നിർണയ റിപ്പോർട്ട് പുറത്ത്. ഫ്രഞ്ച് മാദ്ധ്യമമാണ് ഇത് പുറത്തുവിട്ടത്. താരത്തിന് വൃക്ഷണങ്ങളും പുരുഷ ലിംഗവുമുണ്ടായിരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. പാരിസ് ഒളിമ്പിക്സിൽ 66 കി.ഗ്രാം വനിതാ വിഭാഗത്തിൽ 25-കാരി സ്വർണം നേടിയിരുന്നു. 2023 ജൂണിൽ എൻഡോക്രൈനോളജിസ്റ്റുകളായ സൗമായ ഫെഡല, ജാക് യങ് എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്. ജാഫർ എയ്ദ് ഔദിയ എന്ന മാദ്ധ്യമപ്രവർത്തകനാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
5-ആല്‍ഫ ഡെഫിഷ്യന്‍സി എന്ന അവസ്ഥയും ഇമാനെ ഖലീഫിനുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആണ്‍കുഞ്ഞുങ്ങളില്‍ പുരുഷലൈംഗികാവയവങ്ങള്‍ സാധാരണമല്ലാത്ത വളർച്ചയുള്ള അവസ്ഥയാണിത്. താരത്തിന് XY ക്രോമസോമുകളുണ്ട്. റ്റെസ്റ്റാസ്റ്ററോണിന്റെ അളവ് പുരുഷന്മാരിൽ കാണുന്നതിന് സമാനമായുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.പേശിവളർച്ചയെയും ലൈംഗിക വളർച്ചയെയും നിയന്ത്രിക്കുന്ന ഒരു ഹോർമോണാണ് റ്റെസ്റ്റാസ്റ്ററോൺ.
ഒളിമ്പിക്സിൽ ഇറ്റലിയുടെ ആഞ്ജല കരിനിയുമായി ഏറ്റുമുട്ടിയപ്പോഴാണ് ഇമാനെ ഖലീഫ് ആദ്യമായി വിവാദത്തിലായത്. മുക്കിന് ഇടിയേറ്റ ആഞ്ജല മത്സരത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഇതോടെ ഇമാനെ ഖലീഫിനെ വിജയായി പ്രഖ്യാപിച്ചു. തൊട്ടുപിന്നാല ഇവർ പുരുഷനാണെന്ന തരത്തിൽ ചർച്ചകൾ ഉയർന്നു. പല പ്രമുഖ നേതാക്കളും താരങ്ങളും ഇതിന് ശരിച്ചിരുന്നു.