ശ്രീനഗർ: ഭീകരബന്ധമുള്ള യുവാവിനെ അറസ്റ്റ് ചെയ്ത് ജമ്മു കശ്മീർ പൊലീസ്. കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലുള്ള ബൊങ്കം ചൊഗുൽ ഏരിയയിൽ നിന്നാണ് യുവാവിനെ പിടികൂടിയത്.
ഹന്ദ്വാര പൊലീസും 22 രാഷ്‌ട്രീയ റൈഫിൾസും, സിആർപിഎഫിന്റെ 92-ാം ബറ്റാലിയനും നവംബർ അഞ്ചിന് സംയുക്തമായി ഓപ്പറേഷൻ നടത്തിയിരുന്നു. തുടർന്നാണ് ആഷിഖ് ഹുസൈൻ വാനിയെന്നയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സോപോറിലെ തുജ്ജർ ഷെരീഫ് സ്വദേശിയായ അബ് കരീം വാനിയുടെ മകനാണ് അറസ്റ്റിലായ ആഷിഖ് ഹുസൈൻ വാനി. ഇയാളുടെ പക്കൽ നിന്ന് പിസ്റ്റൽ, മാഗസീൻ, ഏഴ് തിരകൾ എന്നിവ കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.















