ശ്രീനഗർ: ബന്ദിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചതായും മറ്റൊരാളെ വനമേഖലയിൽ കുടുക്കിയതായും സൈന്യം അറിയിച്ചു. ഉത്തരകശ്മീരിലെ ബന്ദിപോരയിൽ കെട്സോൺ വനമേഖലയിലാണ് സംഭവം. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. വനമേഖലയിൽ ഒളിച്ചിരിക്കുന്ന രണ്ടാമത്തെ ഭീകരനായി തെരച്ചിൽ തുടരുകയാണ്.
കുപ്വാരയിലെ ഹന്ദ്വാരയിൽ നിന്ന് ഭീകരബന്ധമുള്ളയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സോപോർ സ്വദേശി ആഷിഖ് ഹുസൈൻ വാനിയാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് പിസ്റ്റലും മാഗസീനും തിരകളും കണ്ടെടുത്തു. ഹന്ദ്വാര പൊലീസും 22 രാഷ്‌ട്രീയ റൈഫിൾസും, സിആർപിഎഫിന്റെ 92-ാം ബറ്റാലിയനും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് യുവാവ് പിടിയിലായത്.















