തിയേറ്ററിൽ ഹിറ്റടിച്ച ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം ഒടിടിയിലേക്ക്. ബോക്സോഫീസിൽ 107 കോടിയോളം നേടിയ ചിത്രം സെപ്റ്റംബർ 12-നാണ് തിയേറ്ററിലെത്തിയത്. നവംബർ 8ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. കുഞ്ഞികേളു, അജയൻ, മണിയൻ എന്നീ കഥാപാത്രങ്ങളായാണ് ടൊവിനോ തോമസ് എത്തിയത്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, മധുപാൽ, ശിവജിത്ത്, രോഹിണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുജിത് നമ്പ്യാർ തുലിക ചലിപ്പിച്ച ചിത്രം ജിതിൻ ലാൽ ആണ് സംവിധാനം ചെയ്തത്. ലിസ്റ്റിൻ സ്റ്റീഫനും സക്കറിയ തോമസും ചേർന്നാണ് നിർമാണം നിർവഹിച്ചത്. ദിബു നൈനാൻ തോമസ് സംഗീതം നൽകിയ പാട്ടുകൾ തരംഗമായി. ജോമോൻ ടി ജോണാണ് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
Catch the action-packed saga of #ARM on Disney+ Hotstar, streaming from November 8. Ready for the adventure? 🔥@ttovino @IamKrithiShetty @aishu_dil#ARMOnHotstar #MustWatch #ARM #AjayanteRandamMoshanam #DisneyPlusHotstar #DisneyPlusHotstarMalayalam #ARMTheMovie #TovinoThomas… pic.twitter.com/xok94v0FRo
— DisneyPlus Hotstar Malayalam (@DisneyplusHSMal) November 2, 2024
“>