ചിയ വിത്തുകളിലും തുളസി വിത്തുകളിലും മുടിയുടെ വളർച്ചയ്‌ക്ക് ഗുണം ചെയ്യുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ആരോഗ്യമുള്ള മുടിവളർച്ചയ്‌ക്ക് ദിവസവും ഉപയോഗിക്കാൻ മികച്ചത് ഇതിൽ ഏതാണെന്ന് നോക്കാം.
ചിയ വിത്തുകൾ
- ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് തലയോട്ടിയുടെ ആരോഗ്യത്തിനും ദൃഢമായ മുടിയുടെ വളർച്ചയ്‌ക്കും സഹായിക്കും.
- ചിയ വിത്തുകൾ പ്രോട്ടീനുകളാൽ സമ്പന്നമാണ്. മുടിയുടെ നിർമ്മാണ ബ്ലോക്കുകളാണിവ.
- മുടിയെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു.
തുളസി വിത്തുകൾ
- ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നു. ഇത് രോമകൂപങ്ങളിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.
- വിറ്റാമിൻ കെ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ്. ഇത് ആരോഗ്യമുള്ള മുടിയുടെ ഘടനയ്‌ക്ക് സഹായിക്കുന്നു.
- തലയോട്ടിയെ തണുപ്പിക്കാൻ സഹായിക്കുന്ന സവിശേഷതകൾ തുളസി വിത്തിലുണ്ട്.
ഇവയിൽ ഏതാണ് മികച്ചതെന്ന് ചോദിച്ചാൽ രണ്ടും ഒരുപോലെ ഗുണങ്ങൾ അടങ്ങിയവയാണ്. ചിയ വിത്തുകളും തുളസി വിത്തുകളും ദിവസേന ഉപയോഗിക്കാൻ ഉത്തമമാണ്. ചിയ വിത്തുകളാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഇത് 1-2 ടേബിൾ സ്പൂൺ ഏകദേശം 20 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് ഉപയോഗിക്കാം. തുളസി വിത്തുകളാണെങ്കിൽ 1-2 ടീസ്പൂൺ 15 മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം ഉപയോഗിക്കാം. നിങ്ങൾക്ക് ആവശ്യമുള്ള പോഷക ഘടകങ്ങൾക്ക് അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താം.