നടി പാർവതി തിരുവോത്തിന്റെ പുത്തൻ മോക്കോവർ വൈറലായി. സിനിമ കാണാനെത്തിയപ്പോഴാണ് താരം പുതിയ ലുക്കിൽ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. കേളി ഷോട്ട് ഹെയറിലാണ് താരം തിയേറ്ററിലെത്തിയത്. സ്പ്രിംഗ് പോലെ ചുരുണ്ട് കിടക്കുന്ന മുടി താരത്തിന് ഒരു ബൗൺസി ലുക്കും നൽകുന്നുണ്ട്. പുതിയ ലുക്കിന് പിന്നിലെ രഹസ്യം ചോദിച്ചപ്പോൾ വെറുതെ ഒരു തമാശയ്‌ക്ക് എന്നാണ് പാർവതി മറുപടി നൽകിയത്.
പ്രഭയായി നിനച്ചതെല്ലാം (“All We Imagine As Light”) എന്ന സിനിമ കാണാനാണ് നടി തിയേറ്ററിലെത്തിയത്. പായൽ കപാടിയ സംവിധാനം ചെയ്ത ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരങ്ങൾ നേടിയിരുന്നു. ദിവ്യ പ്രഭയും കനി കുസൃതിയുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. അതേസമയം പാർവതിയുടെ പുതിയ ലുക്കിന് നിരവധി കമൻ്റുകളാണ് ലഭിക്കുന്നത്.
മുൻപൊരിക്കൽ നടി ഹണിറോസും സമാന ലുക്കിൽ എത്തിയിരുന്നതായും ചിലർ കണ്ടുപിടിച്ചു. ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം എന്ന കഥാപാത്രത്തോടും പാർവതിയുടെ ലുക്കിനെ ചിലർ ഉപമിക്കുന്നുണ്ട്. എന്തായാലും സംഭവം വെറൈറ്റി എന്നാണ് മിക്കവരുടെയും അഭിപ്രായം.















