യുവത്വത്തിന് ആവേശമായ ചിത്രമായിരുന്നു ഫഹദ് ഫാസിലിന്റെ ‘ ആവേശം ‘ . ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. തെലുങ്ക് പതിപ്പില്‍ രംഗണ്ണന്റെ വേഷം നന്ദമൂരി ബാലകൃഷ്ണ ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ഹരീഷ് ശങ്കറിന്‍റെ സംവിധാനത്തില്‍ ബാലയ്യ നായകനാവുന്ന ഒരു ചിത്രം വരാനിരിക്കുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു എന്നാല്‍ ബാലയ്യ വേഷം നിഷേധിച്ചെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പകരം രവി തേജയുടെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.
രവി തേജയുടെ നിർമാണ കമ്പനി സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കിയതായാണ് റിപ്പോർട്ട് .ഈ വര്‍ഷം പുറത്തിറങ്ങിയവയില്‍ വന്‍സാമ്പത്തികനേട്ടം കൊയ്ത ചിത്രമായിരുന്നു ആവേശം. മെയ് 9നാണ് ആവേശം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചത്.















