കണക്ടിംഗ് ഭാരതം യാഥാർത്ഥ്യമാക്കാൻ സുപ്രധാന ചുവടുമായി ബിഎസ്എൻഎൽ. ജമ്മു കശ്മീരിലെ ലഡാക്കിലും അതിർത്തി പ്രദേശങ്ങളിലും 20 പുതിയ 4ജി ടവറുകൾ സ്ഥാപിച്ചു. പുതിയ ടവറുകൾ എത്തിയതോടെ സൈന്യത്തിന്റെ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിച്ചു. സൗരോർജ്ജം അടിസ്ഥാനമാക്കിയുളള 4 ജി സാച്ചുറേഷൻ പദ്ധതിയുടെ ഭാഗമായാണ് ദുർഘടമായ മേഖലകളിലും 4ജി സേവനം എത്തിക്കുന്നത്.
2025 ജൂണോടെ 100,000 4ജി ടവറുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് ബിഎസ്എൽ. ഇതുവരെ, 50,000-ത്തിലധികം ടവറുകളാണ് പ്രവർത്തന ക്ഷമമാക്കിയത്. അടുത്ത 9 മാസത്തിനുള്ളിൽ ശേഷിക്കുന്ന ഇൻസ്റ്റാളേഷനുകൾ പൂർത്തിയാക്കാനാണ് ടെലികോം കമ്പനിയുടെ ശ്രമം.
#BSNL has brought #4GConnectivity to the challenging terrains of Ladakh and border areas. As part of the solar powered #4GSaturation project, the deployment giving uninterrupted connectivity for soldiers and residents alike, connecting the uncovered villages.#ConnectingBharat… pic.twitter.com/jxuBQUiCd6
— BSNL India (@BSNLCorporate) November 5, 2024
കൂടാതെ ആൻഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി ലൈവ് ടിവി ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. സ്വകര്യ കമ്പനിയുമായി ചേർന്നാണ് പുതിയ മാറ്റത്തിന് ഒരുങ്ങുന്നത്. BSNL FTTH (ഫൈബർ-ടു-ദി-ഹോം) ഉപഭോക്താക്കൾക്ക് മാത്രമാണ് സേവനം ലഭ്യമാകുക.















